എ.കെ ശശീന്ദ്രന്‍ തല്‍ക്കാലം മന്ത്രിയായി തുടരും. ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസ് എം.എല്‍.എയെ മന്ത്രിയാക്കാന്‍ എന്‍.സി.പി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് അറിയിച്ചെങ്കിലും കാത്തിരിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ക്ലിഫ് ഹൗസില്‍ ശശീന്ദ്രനും, തോമസ് കെ തോമസിനുമൊപ്പം പി.സി ചാക്കോയാണ് പാര്‍ട്ടി തീരുമാനം അറിയിച്ചത്. നിയമസഭ സമ്മേളനത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
മുഖ്യമന്ത്രിയെ കണ്ട ശേഷം പി.സി ചാക്കോയും തോമസ് കെ തോമസും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച ശശീന്ദ്രന്‍ പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞതേ തനിക്കും പറയാനുള്ളൂ എന്ന് പ്രതികരിച്ചു
ശരത് പവാർ അനുകൂലിച്ചിട്ടും ശശീന്ദ്രനെ മാറ്റാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ് അന്തിമതീരുമാനത്തിലേക്ക് എത്താനായിരുന്നു ധാരണ. കാത്തിരിക്കാന്‍ മുഖ്യമന്ത്രി നിർദ്ദേശം നല്‍കിയതോടെ എ.കെ തോമസ് കെ.തോമസ് മന്ത്രിസഭയിലേക്ക് എത്താന്‍ ഇനിയും സമയം എടുക്കും.