pinarayi-ajithkumar

തൃശൂര്‍ പൂരം കലക്കലിലെ എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്ക് കടുത്ത അമര്‍ഷം. പൊലീസിന് വീഴ്ചയില്ലെന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. മന്ത്രിസഭയിലെ കക്ഷിനേതാക്കളെ ഇക്കാര്യം അറിയിച്ചു. തിങ്കളാഴ്ചയ്ക്കുള്ളില്‍ അജിത്കുമാറിനെ മാറ്റണമെന്ന് സി.പി.ഐ മന്ത്രിമാര്‍ ആവശ്യപ്പെട്ടു. 

Read Also: എഡിജിപിക്ക് തല്‍ക്കാലം സംരക്ഷണം; മുഖ്യമന്ത്രിയുടെ ന്യായീകരണം ഇങ്ങനെ

കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ എം.ആര്‍.അജിത്കുമാറിനെ മാറ്റിനിര്‍ത്താതെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എഡിജിപിക്കെതിരെ റിപ്പോര്‍ട്ട് വരട്ടെ എന്നിട്ട് എന്തു തീരുമാനമെടുക്കണമെന്ന് ആലോചിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട് . പൂരമടക്കമുള്ള കാര്യങ്ങളില്‍ ചുമതലവഹിച്ചയാള്‍ എഡിജിപിയാണ് . ആ ചുമതലയില്‍ വീഴ്ച വന്നിട്ടുണ്ടോഎന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തേയുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഈ ദിവസങ്ങളില്‍ ലഭിക്കേണ്ടതാണ്. ഒരുമാസത്തെ സമയമാണ് ഡി.ജി.പിക്ക് നല്‍കിയിരുന്നത്. അത് കയ്യില്‍ കിട്ടുന്ന മുറയ്ക്ക് തീരുമാനങ്ങള്‍ വരും. ഇതുമായി ബന്ധപ്പെട്ട പരിശോധനയും അതിന്‍റെ റിപ്പോര്‍ട്ടും വരട്ടെ– മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു. 

ENGLISH SUMMARY:

Thrissur pooram; Chief Minister furious over ADGP's report