mv-govindan-03
  • മതന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്ന് മുഖ്യമന്ത്രിക്ക് ശക്തമായ പിന്തുണ കിട്ടുന്നതായി സിപിഎം
  • ഇതിനെ ഇല്ലാതാക്കുന്നതിനാണ് ആര്‍എസ്എസ് ബന്ധം, സംഘി ആരോപണം ഉന്നയിക്കുന്നത്
  • പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്താല്‍ കര്‍ശന നടപടിയെന്ന്

ഒരു പിആര്‍ ഏജന്‍സിയെയും സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇത് മുഖ്യമന്ത്രി പറഞ്ഞതിനുശേഷവും മാധ്യമങ്ങള്‍ സംശയമുയര്‍ത്തി മുന്നോട്ടു പോകുകയാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. മതന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ പിന്തുണ കിട്ടുന്നതായി സിപിഎം. ഇതിനെ ഇല്ലാതാക്കുന്നതിനാണ് ആര്‍എസ്എസ് ബന്ധം, സംഘി ആരോപണം ഉന്നയിക്കുന്നത്. തൃശൂരിലെ പരാജയവുമായി ബന്ധപ്പെട്ട് ബിജെപി വിജയത്തിന് എൽഡിഎഫ് കളമൊരുക്കിയെന്ന് പ്രചാരണം ഉണ്ടാകുന്നു. തൃശൂരില്‍ യുഡിഎഫ് വോട്ടുകള്‍ ലഭിച്ചതാണ് ബിജെപിയുടെ വിജയത്തിനു കാരണം.  ഇത് പലതവണ പറഞ്ഞിട്ടും എതിര്‍പ്രചാരണം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. 

ഇന്ത്യയിലെ മികച്ച പൊലീസ് സംവിധാനമെന്ന് എം.വി.ഗോവിന്ദന്‍. മികച്ച ക്രമസമാധാനനില കേരളത്തിലുണ്ട്, അന്വേഷണമികവും പുലര്‍ത്തുന്നു. ഇതിനെതിെരയാണ് പി.വി.അന്‍വറിനെ സംസാരിക്കുന്നതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്താല്‍ കര്‍ശന നടപടിയെന്ന് എം.വി.ഗോവിന്ദന്‍. തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ ആര്‍എസ്എസും ശ്രമിച്ചെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

ചിരിയില്ല എന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ പഴയ വിമര്‍ശനമെന്ന് എം.വി.ഗോവിന്ദന്‍. ഇപ്പോള്‍ ഹാ, ഹാ, ഹാ,  എന്തൊരു ചിരിയാണ് എന്ന് ചോദിക്കുന്നെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

ENGLISH SUMMARY:

CPM State Secretary MV Govindan said that the government is not using any PR agency.