vembayam-udf

TOPICS COVERED

ബിജെപി പിന്തുണയില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തില്‍ തിരുവനന്തപുരം വെമ്പായം പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. പ്രസിഡന്റ് ബീനാ ജയനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് ഒന്‍പത് എല്‍ ഡി എഫ് അംഗങ്ങള്‍ക്കൊപ്പം മൂന്ന് ബിജെപി അംഗങ്ങളും വോട്ടു ചെയ്തു.  21 അംഗ ഭരണ സമിതിയില്‍ 8 യുഡിഫ് അംഗങ്ങളും ഒരു എസ് ഡി പി ഐ അംഗവും വിട്ടു നിന്നു. വൈസ് പ്രസിഡന്റ് ജഗന്നാഥ പിളളയ്്്ക്കെതിരായ അവിശ്വാസപ്രമേയം ഉച്ച കഴിഞ്ഞ് ചര്‍ച്ച ചെയ്യും. ഒാഫീസ് മുറി കത്തി പ്രധാന രേഖകള്‍ നശിച്ചതില്‍ ദുരൂഹത ആരോപിച്ച് സമര രംഗത്തായിരുന്നു ബിജെപി.