കെ.ടി.ജലീലിന്‍റെ മതവിധി പരാമര്‍ശത്തിനെതിരെ മുസ്‍ലിം ലീഗ്. സ്വര്‍ണക്കടത്തിനെതിരെ മതവിധി വേണമെന്ന ആവശ്യം സൂത്രവിദ്യയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍. സി.പി.എമ്മിന്‍റെ നിലപാടില്‍ സമുദായത്തെ കുരുക്കാനുള്ള ശ്രമമാണിത്. സമുദായത്തെ അപമാനിക്കുന്നതാണ് ജലീലിന്‍റെ പരാമര്‍ശമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ മനോരമ ന്യൂസിനോട് പറഞ്ഞു
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള കെ ടി ജലീലിന്‍റെ നിലപാട് അസംബന്ധമെന്ന് മുന്‍എംഎല്‍എ വി ടി ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഒരു ക്രിമിനല്‍ പ്രവര്‍ത്തിയെ മുസ്ലീങ്ങളുമായി മാത്രം ചേര്‍ത്തുവയ്ക്കുന്നതാണ ജലീലിന്‍റെ വാദം . മുഖ്യമന്ത്രിയെ തുണയ്ക്കാന്‍ സംഘപരിവാര്‍ വാദങ്ങളുായി ജലീല്‍ ഇറങ്ങിയിരിക്കുകയാണോ എന്നും ബല്‍റാം ചോദിച്ചു.
ജലീല്‍ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞത്:
സ്വര്‍ണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്ന് കെ.ടി.ജലീല്‍. സ്വര്‍ണക്കടത്തിലും ഹവാലയിലും വിശ്വാസികള്‍ ഇടപെടരുതെന്ന് നിര്‍ദേശിക്കണം. മതവിധിയുണ്ടായാല്‍ മലപ്പുറത്തിനെക്കുറിച്ചുള്ള അപകീര്‍ത്തി ഒഴിവാകുമെന്നും അദ്ദേഹം പറഞ്ഞു.