അന്‍വറിനെ വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്‍റെ രാഷ്ടീ യ പോസ്റ്റ്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന പ്രസ് സെക്രട്ടറി കക്ഷി രാഷ്ട്രീയത്തില്‍ അഭിപ്രായം പറയരുതെന്ന ചട്ടം മറികടന്നതാണ് എഫ്.ബി പോസ്റ്റ്. ‘എടാ മോനെ, പാര്‍ട്ടി വേറെ ലെവല്‍ ആണ്, തരത്തില്‍ പോയി കളിക്ക് എന്നാണ് അന്‍വറിന്‍റെ പേര് പറയാതെയുള്ള പോസ്റ്റ്.’ വേറെ പാര്‍ട്ടിയുണ്ടാക്കിയ എം.വി രാഘവന് സാധ്യമാകാത്തത് പുതിയകാലത്ത് സാധ്യമാകുമെന്ന് കരുതുന്നത് സ്വപ്നമെന്നാണ് പോസ്റ്റ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ പി.വി.അന്‍വര്‍ ആരോപണം ഉന്നയിക്കുമ്പോളാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുെട എഫ്.ബി പോസ്റ്റ്.
മഞ്ചേരിയില്‍ പി.വി.അന്‍വറിന്‍റെ പുതിയ സംഘടനാപ്രഖ്യാപനം ഉടന്‍. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള ഒരു സാമൂഹ്യക്കൂട്ടായ്മയാണെന്നും രാഷ്ട്രീയപാർട്ടിയല്ലെന്നും പി.വി. അൻവർ എംഎൽഎ. പതിനായിരക്കണക്കിനുപേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് അവകാശവാദം.
കോണ്‍ഗ്രസ്, മുസ്‍ലിം ലീഗ്, സിപിഎം, ഡിവൈഎഫ്ഐ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരടക്കം സമ്മേളനത്തിനെത്തുമെന്ന് അന്‍വറിനൊപ്പമുള്ളവര്‍ പറയുന്നു. അതിനിടെ, മഞ്ചേരിയിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ നീലഗിരിയില്‍ നിന്നെത്തിയ ഡി.എം.കെ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി. വഴിക്കടവില്‍ പി.വി.അന്‍വര്‍ അനുകൂലികളാണ് സ്വീകരണം നല്‍കിയത്.