• ‘പി.ശശിക്കെതിരെ നല്‍കിയ പരാതിക്ക് ഗൗരവമില്ലേയെന്ന് പൊതുസമൂഹം പരിശോധിക്കട്ടെ’
  • ‘ഇങ്ങനെ പോയാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കെട്ടിവച്ച കാശ് കിട്ടില്ല’
  • ‘സ്വര്‍ണക്കടത്ത് നടത്തുന്നത് ഒരു സമുദായമെന്ന് ജലീല്‍ പറ​ഞ്ഞെങ്കില്‍ മോശം കാര്യം’

എഡിജിപി എം.ആര്‍.അജിത്ത് കുമാറിനെതിരെ കള്ളപ്പണ ഇടപാടുകളുടെ തെളിവ് നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. പി.ശശിക്കെതിരെ നല്‍കിയ പരാതിക്ക് ഗൗരവമില്ലേയെന്ന് പൊതുസമൂഹം പരിശോധിക്കട്ടെ.ഇങ്ങനെ പോയാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കെട്ടിവച്ച കാശ് കിട്ടില്ല. ഇടതുപക്ഷത്ത് നിന്ന് തന്നെ പുറത്താക്കിയത് എന്തിനാണെന്ന് അന്‍വര്‍ ചോദിച്ചു.

സ്വര്‍ണക്കടത്ത് നടത്തുന്നത് ഒരു സമുദായമെന്ന് ജലീല്‍ പറ​ഞ്ഞെങ്കില്‍ മോശം കാര്യമാണ്. ജലീല്‍ അത്രയ്ക്ക് തരം താഴുമോയെന്നും അന്‍വര്‍ ചോദിച്ചു. കേരളത്തില്‍ ബിജെപിക്ക് സീറ്റ് നേടിക്കൊടുക്കാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചു. സിപിഎം പ്രവര്‍ത്തകര്‍ക്ക് എല്ലാം മനസിലാകുന്നുണ്ട്. കാര്യങ്ങള്‍ മനസിലാകാത്തത് മുഖ്യമന്ത്രിക്കും സിപിഎം സെക്രട്ടറിക്കും മാത്രമെന്നും അന്‍വര്‍ പറഞ്ഞു.

പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് സാങ്കേതികമായ തടസങ്ങളുണ്ടെന്നും അന്‍വര്‍ മലപ്പുറം ഒതായിയില്‍ പറഞ്ഞു. പി വി അൻവർ വിളിച്ച പൊതുസമ്മേളനം ഇന്ന് വൈകിട്ട് മഞ്ചേരിയിൽ നടക്കും. ഈ പരിപാടിക്കിടെ തന്നെ അറസ്റ്റ് ചെയ്തേക്കാമെന്നും ഒരു പേടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള’ രാഷ്ട്രീയപാര്‍ട്ടിയല്ല സോഷ്യല്‍ മൂവ്മെന്റ് എന്ന് അന്‍വര്‍. ഡി.എം.കെയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി അൻവർ ഇന്നലെ ചെന്നൈയിലെത്തി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.

ENGLISH SUMMARY:

Technical hurdle to declare political party says pv Anwar