a-vijayaraghavan

TOPICS COVERED

പി.വി. അന്‍വര്‍ എംഎല്‍എ മണല്‍ക്കടത്ത്, ഹവാല ഇടപാട് തുടങ്ങിയവയുടെ ഭാഗമായെന്ന് സിപിഎം പിബി അംഗം എ.വിജയരാഘവന്‍ . സ്വര്‍ണംതട്ടല്‍ ക്രമസമാധാനം തകര്‍ത്തപ്പോഴാണ് പൊലീസ് ഇടപെട്ടത് . 

ലാഭക്കച്ചവടത്തിനല്ല ചെങ്കൊടി. അന്‍വര്‍ ഇങ്ങനെ മോശമാകുന്നത് എങ്ങനെയാണ്. മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസ് ആര്‍.എസ്.എസാണെന്ന് പറഞ്ഞപ്പോള്‍ അന്‍വര്‍ ഏറ്റവും ചെറുതായി. സി.പി.എം– ബി.ജെ.പി ബന്ധം പറയുന്നവര്‍ക്ക് കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ്. അന്‍വര്‍ വര്‍ഗശത്രുവാണ്. അദ്ദേഹം പോയതുകൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. സ്വതന്ത്രര്‍ക്കായി ഇനിയും സിപിഎം വാതില്‍ തുറന്നിടും. കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങില്ല. സി.പി.എമ്മിനൊപ്പം നിന്നപ്പോള്‍ അന്‍വറിനെ കുറ്റപ്പെടുത്തിയത് മാധ്യമങ്ങളാണ്. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കള്ളന്‍ അന്‍വറാണെന്നാണ് മുന്‍പ് പറഞ്ഞത്. ഇപ്പോള്‍ ഏറ്റവും നല്ലവന്‍ അന്‍വറാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നതെന്നും എ.വിജയരാഘവന്‍ പരിഹസിച്ചു. 

Read Also: നിലമ്പൂരിലെ വികസനം പുത്തന്‍വീട്ടില്‍ തറവാട്ടില്‍നിന്ന് കൊണ്ടുവന്നതല്ല; അന്‍വറിനു മറുപടിയുമായി സിപിഎം

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പ്രസംഗത്തില്‍ അധിക്ഷേപ പരാമര്‍ശങ്ങളും ഉണ്ടായി. മനോരമ ന്യൂസ് വഴികുഴിജാഥയെ എ വിജയരാഘവൻ വിമര്‍ശിച്ചു. മഴ പെയ്താൽ കുഴിയുണ്ടാകും. ഒരു വണ്ടിയും 3 വാഴക്കുലയുമായി ഇറങ്ങിയിട്ട് കാര്യമില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. നിലമ്പൂര്‍ ചന്തക്കുന്നില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിലമ്പൂരിലെ വികസനം പുത്തന്‍വീട്ടില്‍ തറവാട്ടില്‍നിന്ന് കൊണ്ടുവന്നതല്ലെന്നു നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ.പത്മാക്ഷന്‍. പി.വി. അന്‍വറിനെ പാര്‍ട്ടി നെഞ്ചോടുചേര്‍ത്താണ് കൊണ്ടുനടന്നത്. അപവാദം പറയാനാണ് ഉദ്ദേശ്യമെങ്കില്‍ ഒരിഞ്ച് വകവച്ചുതരില്ല. അന്‍വറിനൊപ്പം പാര്‍ട്ടിയുടെ ഒരുതരി പോകില്ലെന്നും ഏരിയ സെക്രട്ടറി പറഞ്ഞു. നാടക– സിനിമാ അഭിനേത്രി നിലമ്പൂര്‍ ആയിഷയും വേദിയിലെത്തി. 

 
ENGLISH SUMMARY:

A vijayaraghavan agaist PV Anwar