ഇടതുപക്ഷവുമായി ഇടഞ്ഞ ശേഷമുള്ള പിവി അൻവറിന്റെ വരവായിരുന്നു സഭയിലെ ഇന്നത്തെ കൗതുകം. ഡിഎംകെയിൽ ചേരാനുള്ള ശ്രമം വിഭലമായെങ്കിലും വിടാൻ അൻവർ തയ്യാറല്ല.  ഡിഎംകെയുടെ കൊടിയുള്ള വാഹനത്തിൽ, കൊടിയുടെ നിറമുള്ള ഷാളണിഞ്ഞ്, കൈയിൽ ചുവന്ന തോർത്തുമായി അന്‍വര്‍ നിയമസഭയിലെത്തി.

ലാവലിൻ കേസ് സുപ്രീം കോടതിയിൽ  സ്ഥിരമായി മാറ്റിവെയ്ക്കുന്നതിനു ഇടനില നിന്നത് എം.ആർ.അജിത്കുമാറാണെന്ന് നിയമസഭയ്ക്കു മുന്നിൽ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പിതാവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഫെയ്സ് ബുക്കിലൂടെ അൻവർ പിന്നീട് മാപ്പു പറഞ്ഞു. 

കഴുത്തിൽ ഡിഎംകെയുടെ കൊടിയുടെ നിറമുള്ള ഷാൾ കയ്യിൽ ചുവന്ന തോർത്ത് ഒരു കെട്ട് പേപ്പറുകളും. സഭയ്ക്ക് അകത്തേക്ക് കയറിയപ്പോൾ ഷാളും തോർത്തും മാറ്റി.നജീബ് കാന്തപുരവും, പി.ഉബൈദുള്ളയും ചേർന്നു സ്വീകരിച്ചു. സഭയിലെത്തും മുൻപ് മുഖ്യമന്ത്രിക്കും, എം.ആർ.അജിത്കുമാറിനെതിരെയും രൂക്ഷ വിമർശനമാണുയർത്തിയത്

മുഖ്യമന്ത്രിക്കെതിരായ അതിരുകടന്ന വിമർശനത്തിൽ പിന്നീട് ഫെയ്സ് ബുക്കിൽ മാപ്പു പറഞ്ഞു. അൻവർ സഭയിൽ പ്രത്യേക ബ്ലോക്ക് ആയാണ് ഇരിക്കുന്നത്. പ്രതിപക്ഷ നിരയിൽ ആദ്യം അനുവദിച്ച സീറ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട്  സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ഇതേ തുടർന്നാണ് പുതിയ തീരുമാനം. ഭരണപക്ഷ - പ്രതിപക്ഷ അം ഗങ്ങൾക്ക് ഇടയിൽ നാലം നിരയിലാണ് ഇരിപ്പിടം അനുവദിച്ചത്.

ENGLISH SUMMARY:

PV Anwar in Kerala Assembly with DMK flag