edacheri-dyfi-speech

കോഴിക്കോട് മുച്ചുകുന്ന് കോളജിന് മുന്നിലെ ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ എടച്ചേരിയിലെ ഡിവൈഎഫ്ഐ കൊലവിളി പ്രസംഗത്തിലും കേസെടുക്കാന്‍ പൊലീസ്. എടച്ചേരി മണ്ഡലം സെക്രട്ടറി നിജേഷ് കണ്ടിയിലിനെതിയുള്ള ഡിവൈഎഫ്ഐ നേതാക്കളുടെ കൊലവിളി പ്രസംഗത്തിലാണ് കേസ്. സംഭവത്തില്‍ നിജേഷിന്റെ മൊഴി എടുക്കും. പുതിയ പരാതി നല്‍കണം. ALSO READ: കൊലവിളി മുദ്രാവാക്യം; 60 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

 

നേരത്തെ നിജേഷിന്റെ പരാതിയില്‍ കേസെടുക്കാതെ ഡിവൈഎഫ്ഐയുടെ പരാതിയില്‍ കേസെടുത്തത് വിവാദമായിരുന്നു. നിജേഷിന്‍റെ കേസ് എടുക്കാനാവില്ലെന്നും കോടതിയെ സമീപിക്കാമെന്നുമായിരുന്നു പൊലീസിന്‍റെ മറുപടി. വീണ്ടും പരാതി നല്‍കുന്നത് ആലോചിച്ചശേഷം മാത്രമെന്ന് നിജേഷ് പറഞ്ഞു. കോൺഗ്രസ് എടച്ചേരി മണ്ഡലം സെക്രട്ടറി നിജേഷ് ഇനി ഇരിക്കണോ കിടക്കണോയെന്ന് ഡിവൈഎഫ്ഐ തീരുമാനിക്കുമെന്നും പട്ടിയെ തല്ലു പോലെ തല്ലുമെന്നായിരുന്നു നേതാക്കളുടെ ഭീഷണി.

അതേസമയം, പുഷ്പന്‍റെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ് വാട്സാപ് ഗ്രൂപില്‍ ഷെയര്‍ ചെയ്തതിന് സിപിഎമ്മിന്‍റെ പരാതിയിൽ നിജേഷിനെതിരെ കലാപാഹ്വാനമടക്കമുള്ള വകുപ്പ് ചേർത്ത് എടച്ചേരി പൊലീസ് കേസും റജിസ്റ്റർ ചെയ്തു. പൊലീസ് നടപടിയ്ക്കെതിരെ കോൺഗ്രസും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

ENGLISH SUMMARY:

Following the case filed against DYFI members for raising violent slogans in front of Mukkunnu College in Kozhikode, the police will also register a case regarding the hate speech inciting violence by DYFI leaders in Edacheri. The case pertains to the hate speech made by DYFI leaders against Edacheri Mandalam Secretary Nijeesh Kandiyil. Nijeesh's statement will be recorded in connection with the incident, and a new complaint needs to be submitted.