p-sarin-04
  • കോണ്‍ഗ്രസുമായി ഇടഞ്ഞ സരിന് സീറ്റ് വാഗ്ദാനം ചെയ്ത് CPM
  • സരിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ എതിര്‍പ്പ്

കോണ്‍ഗ്രസില്‍ ഇടഞ്ഞു നില്‍ക്കുന്ന ഡോ. പി.സരിനെ പാലക്കാട്ട്  സ്ഥാനാര്‍ഥിയാക്കാന്‍  സിപിഎം . യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍  രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ  സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതിന് പിന്നാലെയാണ്  വിയോജിപ്പുമായി സരിന്‍ രംഗത്തെത്തിയത് . അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ് സരിന്   പാലക്കാട് സീറ്റ് സിപിഎം വാഗ്ദാനം ചെയ്യുന്നത്. നിലപാടറിയികാന്‍  പി .സരിന്‍ അല്‍പസമയത്തിനകം പാലക്കാട്ട് മാധ്യമങ്ങളെ കാണും. Also Read: ചേലക്കരയില്‍ രമ്യ; പാലക്കാട്ട് രാഹുല്‍; വയനാട്ടില്‍ പ്രിയങ്ക; യുവനിരയുമായി യുഡിഎഫ്...

 

അതേസമയം, സരിന്‍ ഉറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്നും പാര്‍ട്ടിവിടില്ലെന്നും  വി.കെ.ശ്രീകണ്ഠന്‍ എം.പി. പറഞ്ഞു. സ്ഥാനാര്‍ഥിത്വം എല്ലാവര്‍ക്കും ആഗ്രഹിക്കാം, വിജയത്തിനാണ് മുന്‍ഗണന. പാര്‍ട്ടിയാണ് വിജയ സാധ്യത തീരുമാനിക്കേണ്ടത്. പാലക്കാട് മുനിസിപ്പാലിറ്റിയിലേക്കല്ല, നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ്. സരിന്‍ ഒരു ഭാരവാഹി മാത്രമാണ്. ബിജെപിയെ സഹായിക്കാനാണ് ഇപ്പോഴത്തെ വിവാദങ്ങളെന്നും വി.കെ.ശ്രീകണ്ഠന്‍ പറഞ്ഞു.

ENGLISH SUMMARY:

Palakkad by election 2024 P Sarin against Rahul Mamkootathil candidacy