പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ തര്‍ക്കമൊഴിയാതെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നു. മൽസരിക്കാൻ എനിക്കെന്താ യോഗ്യതയില്ലേയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടി പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ മൽസരിക്കും. സ്ഥാനാർഥി നിർണയത്തിൽ യാതൊരു ഭിന്നതയുമില്ല. സതീശനും, ഗോവിന്ദനും സ്വന്തം സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് പോലെയല്ല. ബി.ജെ.പിയിൽ സ്ഥാനാർഥിയെ നിർണയിക്കുന്നത് കൃത്യമായ മാനദണ്ഡമുണ്ടെന്നും സുരേന്ദ്രൻ പാലക്കാട് പറഞ്ഞു