പ്രിയങ്കയുടെ റോഡ് ഷോയ്ക്ക് വന്നവര്‍ ജില്ലയ്ക്ക് പുറത്തുള്ളവരെന്ന് വയനാട്ടിലെ ബി.ജെ.പി സ്ഥാനാര്‍ഥി നവ്യ ഹരിദാസ് മനോരമ ന്യൂസിനോട്.  റോ‍ഡ് ഷോയില്‍ പങ്കെടുത്തത് വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയവരാണെന്നും തൃശൂരില്‍ നിന്ന് വരെ ആളെക്കൊണ്ടു വന്നെന്നും നവ്യ ഹരിദാസ് പറഞ്ഞു. 

വയനാട്ടിൽ എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിയും എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. വരണാധികാരിയായ ജില്ലാ കലക്ടർ മുമ്പാകെ രാവിലെ 10 മണിയോടെയാണ് സത്യൻ മൊകേരിയുടെ പത്രികാ സമർപ്പണം. 12.30 ഓടെ നവ്യ ഹരിദാസും പത്രിക സമർപ്പിക്കും. രാവിലെ 9 മണിക്ക് കല്‍പറ്റ സഹകരണ ബാങ്ക് പരിസരത്ത് നിന്ന് റോഡ് ഷോയായാണ് സത്യൻ മൊകേരിയുടെ പത്രികാ സമർപ്പണം.ശേഷം കല്‍പറ്റയിൽ വെച്ച് നടക്കുന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനിൽ എ.വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൽഡിഎഫ്‌ കൺവീനർ ടി.പി.രാമകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുക്കും.

Read Also: മൂവര്‍ണത്തില്‍ മുങ്ങി വയനാട്; ഹൃദയം കവരാന്‍ പ്രിയങ്ക; റോഡ് ഷോയ്ക്ക് ജനസാഗരം

ENGLISH SUMMARY:

Navya haridas against priyanka's road show