p-jayarajan

അബ്ദുല്‍ നാസര്‍ മഅദനിയെ അപമാനിച്ചെന്ന് പറയുന്നത് കണ്ണുകാണാത്തയാള്‍ ആനയെക്കുറിച്ച് പറയുംപോലെയെന്നു സിപിഎം നേതാവ് പി. ജയരാജന്‍. മതതീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചെന്നും നിലപാട് മാറ്റംവന്നെന്നും പുസ്തകത്തിലുണ്ട്. 2008ല്‍ എഴുതിയ പുസ്തകത്തിലും മഅദനിയുടെ പ്രസംഗത്തെ വിമര്‍ശിച്ചിട്ടുണ്ടെന്നു ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. 

Read Also: പുസ്തകത്തില്‍ പി. ജയരാജന്റേത് വ്യക്തിപരമായ വീക്ഷണം; വിയോജിച്ച് മുഖ്യമന്ത്രി

പി.ജയരാജന്‍റെ പുസ്തകം മുഖ്യമന്ത്രിയാണ് പ്രകാശനം ചെയ്തത്. കോഴിക്കോട് നടന്ന ചടങ്ങിലാണ് കേരളം: മുസ്‌ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകത്തിന്റെ  പ്രകാശനം നടന്നത്.  രചയിതാവിന്റെ അഭിപ്രായം തന്നെ പ്രകാശനം ചെയ്യുന്നയാള്‍ക്കും ഉണ്ടാവണമെന്നില്ല എന്ന് മുഖ്യമന്ത്രി. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രതിഫലിക്കുന്ന കാര്യങ്ങളോട് യോജിപ്പുണ്ട്. എന്നാല്‍ ജയരാജന്റെ വ്യക്തിപരമായ നിലപാടുകളോട് യോജിക്കണമെന്നില്ല. 

 

മലപ്പുറം ജില്ലയിലാണ് കൂടുതല്‍ കേസെന്ന് ആരും പറഞ്ഞിട്ടില്ല. പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കുകയാണ്. കുറ്റകൃത്യങ്ങള്‍ കുറവുള്ള ജില്ലയാണ് മലപ്പുറം. മലപ്പുറം ജില്ലയെ ഒറ്റപ്പെടുത്തുന്നു എന്ന് ലീഗ് പറയുന്നത് അടിസ്ഥാനരഹിതമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

മഅദനിക്കെതിരായ ജയരാജന്റെ പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനിടെ പി.ജയരാജന്റെ പുസ്തകം കത്തിച്ച് പി.ഡി.പി. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കോഴിക്കോട്ട് പുസ്തക പ്രകാശനവേദിക്ക് സമീപത്തായിരുന്നു പ്രതിഷേധം. അന്ധന്‍ ആനയെ കണ്ടതുപോലെയാണ് പരാമര്‍ശമെന്ന് പിഡിപി സംസ്ഥാന നേതൃത്വം ആരോപിച്ചു. 

Google News Logo Follow Us on Google News

ENGLISH SUMMARY:

P Jayarajan repley to the allegations against his book