പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനിടെ സിപിഎമ്മിനെ അങ്കലാപ്പിലാക്കി കൊഴിഞ്ഞാമ്പാറയിലെ വിമത കണ്വന്ഷന്. കഴിഞ്ഞദിവസം ചേര്‍ന്ന വിമത കൂട്ടായ്മ അപ്രതീക്ഷിത നീക്കമെന്ന് വിലയിരുത്തിയ സിപിഎം വിമതര്‍ക്കെതിരായ നടപടിക്കായി അടുത്തദിവസം അന്വേഷണ കമ്മിഷനെ നിയോഗിക്കും. ഉപതിരഞ്ഞെടുപ്പ് കഴിയും വരെ പരസ്യ പ്രതികരണം വേണ്ടെന്ന നിലപാടിലാണ് നേതാക്കള്‍. യഥാര്‍ഥ സിപിഎമ്മുകാരാണ് കണ്‍വന്‍ഷനില്‍ പങ്കെടുത്തതെന്നും നടപടി വന്നാല്‍ നേരിടുമെന്നും വിമതരുടെ കൂട്ടായ്മ. വിഡിയോ റിപ്പോര്‍ട്ട് കാണാം.