thirur-satheesan-shobha

കുഴല്‍പ്പണക്കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത് ശോഭ സുരേന്ദ്രന്‍ പറഞ്ഞിട്ടാണെന്ന് തിരൂര്‍ സതീശന്‍. അറിയാവുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ശോഭ പറഞ്ഞു. സംഘടനാ പ്രസിഡന്‍റ് അടുത്തകാലത്താണെന്നും അങ്ങനെ വന്നാല്‍ തനിക്ക് ബിജെപി പ്രസിഡന്‍റാകാന്‍ പറ്റുമെന്നും അവര്‍ പറഞ്ഞുവെന്നും സതീശന്‍ ആരോപിക്കുന്നു. ശോഭയെ ജില്ലാ കമ്മിറ്റി ഓഫിസില്‍ കടത്തരുതെന്ന് ജില്ലാ അധ്യക്ഷന്‍ പറഞ്ഞു. ഇപ്പോള്‍ ശോഭ ഓരോന്ന് വിളിച്ചു പറഞ്ഞ് ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരാകരുതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. Also Read: നേതാക്കള്‍ പറഞ്ഞു, മുറിയെടുത്തു; തിരൂര്‍ സതീശന്‍റെ ആദ്യമൊഴി പുറത്ത്

 

കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും തിരൂര്‍ സതീശന്‍ അവകാശപ്പെട്ടു. കണ്ണില്‍ കണ്ട സത്യങ്ങള്‍ താന്‍ പറയുമെന്നും താന്‍ കൂടുതല്‍ പറഞ്ഞാല്‍ ബിജെപി നേതാക്കള്‍ ഒരുപാട് ബുദ്ധിമുട്ടുമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കള്ളപ്പണക്കാര്‍ കെ. സുരേന്ദ്രനെ എന്തിനാണ് വിളിക്കുന്നതെന്ന ചോദ്യവും സതീശന്‍ ഉയര്‍ത്തുന്നു. തന്നെ ബിജെപിയില്‍ നിന്ന് പുറത്താക്കിയതല്ലെന്നും താന്‍ സ്വയമായി പോകാതെ പിന്‍മാറിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Google News Logo Follow Us on Google News

ENGLISH SUMMARY:

Thirur Satheeshan said that Shobha Surendran requested him to reveal what he knows.