പാലക്കാട് നടന്നത് വന്‍ രാഷ്ട്രീയഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കൊടകര മറയ്ക്കാനുള്ള സി.പി.എം– ബി.ജെ.പി നാടകം അരങ്ങിലെത്തും മുന്‍പേ പൊളിഞ്ഞു. ഗൂഢാലോചനയ്ക്ക് പിന്നില്‍ മന്ത്രി എം.ബി.രാജേഷും അളിയനുമാണ്. സ്ത്രീകളെ അപമാനിച്ച മന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ഗൂഢാലോചനയാണ് പാലക്കാട് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. ഏറ്റവും നാണംകെട്ട അടിമക്കൂട്ടമായി പൊലീസിനെ മാറ്റി. സിപിഎം പണപ്പെട്ടി തിരയേണ്ടത് കോണ്‍ഗ്രസുകാരുടെ മുറിയിലല്ലെന്നും അഴിമതിക്കാരുടെ പണപ്പെട്ടിയുള്ളത് പിണറായി വിജയന്‍റെ കയ്യിലാണെന്നും സതീശന്‍ പറഞ്ഞു.
ഒരു പൊതു പ്രവർത്തകയുടെ റൂമിൽ അർദ്ധരാത്രി പരിശോധന നടത്തുന്നത് അപമാനകരമായ സംഭവമാണെന്നും സഹോദരിമാരെ അപമാനിച്ചതിന് മാപ്പില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പുരുഷ പൊലീസാണ് ആദ്യഘട്ടത്തില്‍ വനിതാ നേതാക്കളുടെ മുറിയില്‍ കയറിയത്. തൊട്ടപ്പുറത്ത് താമസിക്കുന്ന ശ്രീമതി ടീച്ചറുടെ മുറിയില്‍ എന്തേ മുട്ടിയില്ല? ഇത് കേരളത്തിലെ സര്‍ക്കാരിന്‍റെ അവസാനമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം, പാലക്കാട്ടെ ഹോട്ടലില്‍ പൊലീസ് നടത്തിയത് സ്വാഭാവിക പരിശോധനയെന്ന വാദവുമായി സിപിഎം. പരിശോധനയെ ഇത്ര പുകിലാക്കി മാറ്റേണ്ടതില്ലെന്നും ആദ്യം പരിശോധിച്ചത് ടി.വി. രാജേഷിന്‍റെ മുറിയാണെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. എന്തിനാണ് പരിശോധനയെ പ്രതിരോധിക്കുന്നതെന്നും എന്തിനാണ് പരിഭ്രാന്തി കാട്ടുന്നതെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. ഹോട്ടലിലെ സിസിടിവി പരിശോധിക്കുന്നത് വൈകരുതെന്നായിരുന്നു എ.കെ ബാലന്‍റെ പ്രതികരണം. പരിശോധന തടയാന്‍ ശ്രമിച്ചത് സംശയകരമാണെന്നും സമഗ്രഅന്വേഷണം വേണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണനും ആവശ്യപ്പെട്ടു.