മുന്‍ മന്ത്രി എ.സി.മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി പി.വി.അൻവർ എംഎൽഎ. പ്രമുഖ വ്യക്തിയെ കേസിൽ കുടുക്കി അത് ഒത്തുതീർപ്പാക്കാൻ പണം വാങ്ങിയെന്നും ബിജെപി നേതാക്കളാണ് ഇടനില നിന്നതെന്നുമാണ് ആരോപണം. ചേലക്കരയിൽ ഡി.എം.കെ പ്രഖ്യാപിച്ച ഭവന പദ്ധതിക്കെതിരെ സി.പി.എം പരാതി നൽകിയാതാണ് അൻവറിനെ പ്രകോപിപ്പിച്ചത്.

ചേലക്കര വിധിയെഴുത്തിലേയ്ക്ക് അടുക്കവേ സിപിഎമ്മും അൻവറും തമ്മിൽ പോര് മുറുകുകയാണ്. ചേലക്കരയിൽ സ്ഥാപനം നടത്തുന്ന വ്യക്തിക്കെതിരെ വനിതാ ജീവനക്കാരിയെക്കൊണ്ട് പരാതി നൽകിപ്പിക്കുകയും അത് ഒത്തുതീർപ്പാക്കാൻ 10 ലക്ഷം രൂപ വാങ്ങിയെന്നുമാണ് മൊയ്തീനെതിരെ അൻവറിൻറെ ആരോപണം. പണം വാങ്ങാൻ ഇടനിലക്കാരായത് ബിജെപി നേതാക്കളാണ്. കരുവന്നൂർ ബാങ്ക് കേസിൽ മൊയ്തീനുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണങ്ങൾ പുറത്തുവിടുമെന്നും അൻവർ പറഞ്ഞു.

അൻവറിൻറെ സംഘടനയായ ഡിഎംകെ ചേലക്കരയിൽ 1000 കുടുംബങ്ങൾക്ക് വീടുവച്ചു നൽകുമെന്ന് പ്രഖ്യാപിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് സിപിഎം പരാതി നൽകിയിരുന്നു. എ.സി മൊയ്തീനാണ് പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് അൻവറിന്‍റെ ആരോപണം. എൻ.കെ സുധീർ സ്വതന്ത്ര സ്ഥാനാർഥിയാണെന്നും ഡിഎംകെയുടെ ഭവന പദ്ധതി പ്രഖ്യാപനം പെരുമാറ്റച്ചട്ടലംഘനമാകില്ലെന്നും പി.വി അൻവർ പ്രതികരിച്ചു

ENGLISH SUMMARY:

PV Anwar MLA makes serious allegations against Moideen