wayanad

TOPICS COVERED

ഒടുവില്‍ പ്രിയങ്ക ഗാന്ധി പോളിങ് കഴിയും മുമ്പേ വയനാട്ടില്‍ നിന്ന് മടങ്ങി. മടക്കയാത്രയും പതിവ് തെറ്റിക്കാതെ വഴി നീളെ ഇറങ്ങി കുശലം പറഞ്ഞായിരുന്നു. ഇടയ്ക്ക് മനോരമ ന്യൂസിനോടും അല്‍പം കുശലം പറഞ്ഞു പ്രിയങ്ക

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      പെങ്ങളെ വയനാട്ടിലാക്കി ആങ്ങള കഴിഞ്ഞ ദിവസം പോയി.. പെങ്ങള്‍ക്ക് വയനാട് അങ്ങ് പിടിച്ച മട്ടാണ്.. ഇന്ന് രാവിലെ ബൂത്തുകള്‍ കയറാന്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുതല്‍ പലയിടത്തും വാഹനം നിര്‍ത്തി. നാട്ടുകാരോട് ചിരിയും വര്‍ത്തമാനവും.. മലയാളം നന്നായി വഴങ്ങുന്നുണ്ട് പ്രിയങ്കയ്ക്ക്. ഒറ്റയടിക്കാണ് ഓരോ വാക്കും പഠിച്ചെടുക്കുന്നത്.. 

      ഇതിനിടയ്ക്ക് മലയാളം പഠിച്ചോ എന്ന് ഞങ്ങളുടെ ചോദ്യം.. കുറച്ചുകുറച്ച് പഠിച്ചെന്ന് പറഞ്ഞ പ്രിയങ്ക പ്രതീക്ഷകള്‍ ഏറെയെന്നും പറഞ്ഞു. രാഹുലിനെ പോലെയല്ല, പ്രിയങ്കയ്ക്ക് മലയാളത്തില്‍ ഏതായാലും ഒരു നല്ല ഭാവി കാണുന്നുണ്ട്.. നേരത്തെ തന്നെ മലയാളം പറഞ്ഞ് പ്രിയങ്ക ആളെ കൈയ്യിലെടുത്തതാണ്. ബൂത്തുകളിലേക്കുള്ള യാത്രയില്‍ പ്രിയങ്ക പിന്നെയും ആളെക്കണ്ടു,, അവിടെ നിര്‍ത്തി, കുശലം പറഞ്ഞു, ഫോട്ടോയെടുത്തു.. 

      കല്‍പറ്റയിലു ലക്കിടിയിലും പുതുപ്പാടിയിലും മുക്കത്തുമായി നാല് ബൂത്തുകളിലാണ് പ്രിയങ്ക വോട്ടര്‍മാരെ കാണാന്‍ പിന്നീടെത്തിയത്. കല്‍പറ്റയിലെ സെന്‍റ് ജോസഫ് സ്കൂളിലെ ബൂത്തില്‍ വനിതാ വോട്ടറുടെ ആലിംഗനവും ചുംബനവും ലക്കിടിയിലെ ബൂത്തിന് മുമ്പില്‍ ഒരു മുത്തശ്ശി  പ്രിയങ്കയെ കാത്തിരുന്നു.. അവരെയും കൈചേര്‍ത്തുപിടിച്ചു. യുഡിഎഫ് പ്രവര്‍ത്തകരുടെ സ്ലിപ് വിതരണ ബൂത്തിലും പ്രിയങ്ക അപ്രതീക്ഷിതമായി കയറിയെത്തി.. സ്ഥാനാര്‍ഥിയെ കണ്ട ആശ്ചര്യത്തില്‍ ഫോട്ടോയെടുക്കാന്‍ പലരും മറന്നു. എതായാലും തിരികെ വരുമെന്ന ഉറപ്പ് നല്‍കിയാണ് പ്രിയങ്ക കരിപ്പൂര്‍ വഴി ഡല്‍ഹിയ്ക്ക് മടങ്ങിയത്

      ENGLISH SUMMARY:

      Finally Priyanka gandhi returned from wayanad before polling