ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ ആയിരത്തിലധികം കള്ളവോട്ടുകള്‍ പാലക്കാട്ടെ വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി. മറ്റ് മണ്ഡലങ്ങളില്‍ വോട്ടുള്ളവരാണ് പട്ടികയില്‍ ഇടംപിടിച്ചതെന്നും കോണ്‍ഗ്രസും, ബി.ജെ.പിയും ഒരുപോലെ കള്ളവോട്ട് ചേര്‍ത്തെന്നും ആരോപണം. പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെയും ഭാര്യയുടെയും വോട്ടുകള്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാനാണ് സിപിഎം ജില്ലാ സെക്രട്ടറി ആദ്യം ശ്രമിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രതിപക്ഷ നേതാവിന് സമനില തെറ്റിയോ എന്നതാണ് തന്റെ സംശയമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിന്‍.
വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കള്ളവോട്ട് ആരോപണവുമായി ഭരണകക്ഷിയായ സിപിഎം തന്നെ രംഗത്തെത്തിയത്. കോണ്‍ഗ്രസിനെ കുറ്റം പറയുന്ന സിപിഎം ജില്ലാ സെക്രട്ടറി സരിന്റെയും ഭാര്യയുടെയും വോട്ട് എങ്ങനെയാണ് പാലക്കാട്ടെ വോട്ടര്‍ പട്ടികയില്‍ വന്നതെന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ്.
പ്രതിപക്ഷ നേതാവിന് സമനില തെറ്റിയോ എന്നതാണ് തന്റെ സംശയമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സരിന്‍. ബി.ജെ.പി ജില്ലാ പ്രസിഡന്റ് രണ്ട് വര്‍ഷത്തിലേറെയായി പാലക്കാട് താമസിക്കുന്നതിനാലാണ് ഇവിടെ പേര് ചേര്‍ത്തതെന്ന് ബി.ജെ.പി നിലപാട്. വ്യാജ വോട്ട് ആരോപണം മൂന്ന് മുന്നണികളും ഒരുപോലെ ആരോപിക്കുമ്പോള്‍ വീടുകളിലെത്തി ഉദ്യോഗസ്ഥരുടെ കൃത്യമായ പരിശോധന നടന്നില്ലെന്നാണ് വിമര്‍ശനം.