പറഞ്ഞ കാര്യങ്ങളൊന്നും ആത്മകഥയില്‍ ഇല്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യങ്ങളൊന്നും എഴുതിയിട്ടില്ലെന്നും എഴുതാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇപി പറഞ്ഞു. പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി. സരിനെക്കുറിച്ചെഴുതാന്‍ സരിനെ അറിയാമോ എന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി. വിവാദ വിദഗ്ധര്‍ ഉപതിരഞ്ഞെടുപ്പ് ദിവസം വിവാദം സൃഷ്ടിക്കുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

ഇപിയെ വിശ്വസിച്ച് പാര്‍ട്ടി

ആത്മകഥ വിവാദത്തില്‍ ഇപി ജയരാജനെ വിശ്വസിക്കുന്നുവെന്നും പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും സിപിഎം.  പുറത്തുവന്ന ആത്മകഥ താന്‍ എഴുതിയതല്ലെന്ന ജയരാജന്‍റെ വിശദീകരണം പാര്‍ട്ടി അംഗീകരിക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. തന്നെ തകര്‍ക്കാനുള്ള ശ്രമമുണ്ടെന്നും ഗൂഡാലോചനയുണ്ടെന്നും ഇപി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിശദീകരിച്ചു

Read Also: 'ഇല്ലാത്തത് പ്രചരിപ്പിച്ചു; വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ല'; ഇപിക്ക് പാര്‍ട്ടിയുടെ തുണ

മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന്  പാര്‍ട്ടിയോട് പിണങ്ങി തിരുവനന്തപുരം വിട്ട ഇപി ജയരാജന്‍ 76 ദിവസത്തിന് ശേഷം എകെജി സെന്‍ററിലെത്തിയത് ആത്മകഥാ വിവാദം വിശദീകരിക്കാനാണ്. പുറത്തുവന്ന ആത്മകഥാംശങ്ങള്‍ തന്‍റേതല്ലെന്നും ഗൂഡാലോചനയുണ്ടെന്നുമാണ് ഇപി പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇപി നിരപരാധിയെന്നാണ് പാര്‍ട്ടിയുടെ പരസ്യനിലപാട്  . തിരഞ്ഞെടുപ്പ് ദിവസമുണ്ടായ ആത്മകഥാ വിവാദം പാര്‍ട്ടിക്ക്  ഒരു പ്രതിസന്ധിയിമുണ്ടാക്കിയിട്ടില്ലെന്ന്  സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

ഇപി ജയരാജന്‍ പറഞ്ഞത് പാര്‍ട്ടി വിശ്വസിച്ചാലും ഇല്ലെങ്കിലും തല്ക്കാലം ചേര്‍ത്ത് നിര്‍ത്തുകയല്ലാതെ  പാര്‍ട്ടിക്ക്  മുന്നില്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ല. സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയ ശേഷം മാധ്യമങ്ങളോട്  പ്രതികരിക്കാതെയാണ് ഇപി ജയരാജന്‍ മടങ്ങിയത്. 

ENGLISH SUMMARY:

Auotobiography row; cm support EP