സന്ദീപ് വാരിയര്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയതിന് പിന്നാലെ കെ.മുരളീധരന്‍ സമൂഹമാധ്യമത്തില്‍ കുറിച്ച വരികളും പോസ്റ്റും ചര്‍ച്ചയാക്കി സൈബറിടം. നടന്‍ പ്രേനസീര്‍ പാടി അഭിനയിച്ച ഞാന്‍ ഞാന്‍ ‍ഞാനെന്ന ഭാവങ്ങളെയെന്ന പാട്ടാണ് കെ. മുരളീധരന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. 

''പകൽ വാഴും പെരുമാളിൻ രാജ്യഭാരം വെറും 15 നാഴിക മാത്രം. ഞാൻ ഞാൻ ഞാൻ എന്ന ഭാവങ്ങളെ...'' എന്ന വരികളും കമന്‍റായി മുരളീധരന്‍ കുറിച്ചിട്ടുണ്ട്. പോസ്റ്റിന് പിന്നാലെ വന്‍ ചര്‍ച്ചയാണ് സമൂഹമാധ്യമങ്ങളില്‌ ഉയരുന്നത്. കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശനെ ഉന്നംവെച്ചാണോ ഇതെന്നാണ് പോസ്റ്റിന് താഴ വരുന്ന കമന്‍റുകളില്‍ ഉയരുന്ന ചോദ്യം. കോണ്‍ഗ്രസ് വിട്ട് പോയശേഷം തിരിച്ചെത്തിയ ചരിത്രം മുരളീധരന് ഉണ്ടെന്നും അത് മറക്കരുതെന്നും ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു.  മുരളിക്ക് സപ്പോര്‍ട്ടുമായെത്തിയവരില്‍ ഡിവൈഎഫ്ഐ നേതാക്കളുമുണ്ട്. മുരളിയേട്ടാ എന്ന കമന്‍റുമായാണ് ഡിവൈഎഫ്െഎ നേതാവ് വസീഫ് എത്തിയിരിക്കുന്നത്. പത്മജ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതും ഓര്‍മ്മിപ്പിക്കുന്നു ചിലര്‍. നൈസ് സോങ് എന്നാണ്  ഡിവൈഎഫ്െഎ സംസ്ഥാന സെക്രട്ടറി വി.കെ.സനോജിന്‍റെ കമന്‍റ്.

 അതേസമയം  സന്ദീപ് വാരിയര്‍ കോണ്‍ഗ്രസില്‍ എത്തിയതിനെപ്പറ്റി മുരളീധരന്‍ നേരത്തെ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ നേര്‍ക്ക് ഒളിയമ്പെയ്തുകൊണ്ടായിരുന്നു കെ മുരളീധരന്‍റെ പ്രതികരണവും . 'പലയിടത്തും പോകാന്‍ ശ്രമിച്ചു നടന്നില്ല ഒടുവില്‍ കോണ്‍ഗ്രസിലത്തി. നല്ലത് സ്നേഹത്തിന്‍റെ കടയിലെ അംഗത്വം എന്നും നിലനിര്‍ത്തണം. അടുത്ത അസംബ്ലി തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വെറുപ്പിന്‍റെ കടയിലേക്ക് തിരിച്ചുപോകരുത്' . ഇനിയങ്ങോട്ട് രാഹുല്‍ ഗാന്ധിയുടെ നിലപാടിനൊപ്പം നില്‍ക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

After Sandeep Warrier left the BJP and joined the Congress, a post and comments by Muraleedharan on social media became a topic of discussion in cyberspace.: