പാലക്കാടിനെ ഇളക്കിമറിച്ച ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം. കലാശക്കൊട്ട് കൊഴുപ്പിക്കാൻ അരയും തലയും മുറുക്കി ഇറങ്ങുകയാണ് മുന്നണികള്‍. യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി പ്രവർത്തകരും മറ്റുള്ളവരും വ്യത്യസ്ത വഴികളിലൂടെയെത്തി സ്റ്റേഡിയം സ്റ്റാന്‍ഡില്‍ കലാശക്കൊട്ടിന്റെ ഭാഗമാവും. യു.ഡി.എഫിന്റെ കലാശക്കൊട്ട് ഒലവക്കോട് നിന്ന് ആരംഭിക്കും. എല്‍.ഡി.എഫിന്റെ കലാശക്കൊട്ട് വിക്ടോറിയ കോളജിനോട് ചേര്‍ന്നുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം പരിസരത്തു നിന്നാണ് തുടങ്ങുന്നത്. എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ കലാശക്കൊട്ട് മേലാമുറിയില്‍ നിന്ന് ആരംഭിക്കും.

ENGLISH SUMMARY:

The campaign for the by-election in Palakkad comes to an end today. To secure victory, all political fronts are working hard, tightening their efforts.