pinarayi-cm

പാണക്കാട് തങ്ങള്‍ക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ചും ന്യായീകരിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങളെക്കുറിച്ച് പറയാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ അത് നാട്ടില്‍ ചെലവാകുമോയെന്നു മുഖ്യമന്ത്രി. സാദിഖലി തങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ലീഗ് അണികള്‍ക്ക് തുള്ളല്‍. സന്ദീപ് വാരിയറെ പാണക്കാട്ട് എത്തിച്ചത് ലീഗ് അണികളെ ശാന്തരാക്കാനാണ്. പാണക്കാട് എത്തിയാല്‍ എല്ലാം പരിഹരിക്കപ്പെടുമെന്ന് കരുതി. 

Read Also: പാലക്കാട്ട് 'പാണക്കാട്' കത്തുന്നു; സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സിപിഎം

പണ്ട് ഒറ്റപ്പാലം തിരഞ്ഞെടുപ്പ് കാലത്ത് പാണക്കാട് തങ്ങള്‍ അവിടെയെത്തി. അന്ന് ഒറ്റ മനുഷ്യനും തങ്ങളെ തിരിഞ്ഞു നോക്കിയില്ല. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസിനെ തുണച്ചതായിരുന്നു കാരണം. ഇത് മുന്‍നിര്‍ത്തിയാണ് താന്‍ പാണക്കാട് തങ്ങള്‍ക്കെതിരെ പറഞ്ഞത്. ഇതിന് മുന്‍പ് ലീഗ് ജമാ അത്തെ ഇസ്‌‌ലാമിയുടെ പിന്തുണ സ്വീകരിച്ചിട്ടുണ്ടോ?. വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദ സ്വഭാവമുള്ള ഭാഷയാണ്. തീവ്രവാദ സ്വഭാവമുള്ള ഭാഷയുമായി ഇങ്ങോട്ട് വരേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

പാലക്കാട് പോളിങ്ങിലേക്ക് നീങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വിമർശനവുയർത്തി സി പി എം മലപ്പുറം ജില്ല നേതൃത്വവും ഇടതു നേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്. അധികാരത്തിനുവേണ്ടി ലീഗ് ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള മത മൗലികവാദ കക്ഷികളുമായി രാഷ്ട്രീയ ചങ്ങാത്തം സ്ഥാപിക്കുമ്പോൾ രാഷ്ട്രീയ വിമർശനം സ്വാഭാവികമാണെന്നായിരുന്നു സി.പി.എം ജില്ല നേതൃത്വത്തിന്റെ ആക്ഷേപം. പിന്നാലെ മന്ത്രി പി.എ. മുഹമ്മദ് റിയാസും ഇ. പി.  ജയരാജനും കെ ടി ജലീലും വിമർശനവുമായി രംഗത്തെത്തി.

ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ പാണക്കാട് എത്തിയതിന് പിന്നാലെ മുഖ്യമന്ത്രി ഉയർത്തിയ ആക്ഷേപത്തിന് ചുവടുപിടിച്ചാണ് സിപിഎം നേതൃത്വമാകെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കടന്നാക്രമിക്കുന്നത്. രാഷ്ട്രീയമായ വിമർശനമേൽക്കുമ്പോൾ  മതനേതാവിന്റെ പരിവേഷം നൽകി പ്രതിരോധിക്കുന്നത് ഹീനമാ നിലപാടെന്നാണ് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ  ആക്ഷേപമുയർത്തിയത്. രാഷ്ട്രീയ നേതാവായ സാധങ്ങളെ വിമർശിക്കുമ്പോൾ ലീഗിനെ എന്തിനാണ് ബേജാർ എന്നായിരുന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ചോദ്യം.

 

ജമാഅത്ത് ഇസ്ലാമിയെ മുസ്ലിം ലീഗിന്റെ മുൻ പ്രസിഡന്റ്മാർ എതിർത്തിട്ടുണ്ട്. എന്നാൽ എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിക്കുമെതിരെ സംഖ്യമുണ്ടാക്കുന്നത് അവരെ എതിർക്കാൻ കഴിയാത്തതുകൊണ്ടാണന്നും ഇ.പി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയെ വിമർശിച്ചാൽ പാണക്കാട് സാദിഖ് അലി തങ്ങളെ അതേ നാണയത്തിൽ വിമർശിക്കുമെന്ന് കെടി ജലീൽ എംഎൽഎ ഫേയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Google News Logo Follow Us on Google News

ENGLISH SUMMARY:

CM against Panakkad thangal