ur-pardeep-election

ചേലക്കരയിൽ ആദ്യ റൗണ്ട് എണ്ണിതീർന്നപ്പോൾ ഇടതുപക്ഷ സ്ഥാനാർഥി യു.ആ പ്രദീപ് മുന്നിൽ. 8500 വോട്ടുകളുടെ ലീഡാണ് പ്രദീപിനുള്ളത്. കഴിഞ്ഞ 28 കൊല്ലമായി എൽഡിഎഫിന് ഒപ്പം നിൽക്കുന്ന മണ്ഡലമാണ് ചേലക്കര. സ്വന്തം  മണ്ഡലമായ ദേശമംഗലത്തും മികച്ച നേട്ടം പ്രദീപ് ഉണ്ടാക്കി. കെ.രാധാകൃഷ്ണൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവച്ച ഒഴിവിലാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.

 
ഇടതോരത്ത് ചേലക്കര; ചേലക്കരയില്‍ ആദ്യറൗണ്ടില്‍ യു.ആര്‍.പ്രദീപ് മുന്നില്‍ | Chelakkara
ഇടതോരത്ത് ചേലക്കര; ചേലക്കരയില്‍ ആദ്യറൗണ്ടില്‍ യു.ആര്‍.പ്രദീപ് മുന്നില്‍... #byelection #palakkad #udf #ldf #bjp #wayanad #chelakkarabyelection
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസാണ് രണ്ടാമത്. എൽഡിഎഫും യുഡിഎഫും തമ്മിൽ വാശിയേറിയ മത്സരമാണ് നടക്കുന്നത്. യു.ആർ.പ്രദീപ് മണ്ഡലം നിലനിർത്തുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. രമ്യഹരിദാസ് മണ്ഡലം പിടിച്ചെടുക്കുമെന്ന് യുഡിഎഫും  വിശ്വസിക്കുന്നു. കെ.ബാലകൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി

      ENGLISH SUMMARY:

      ur pradeep leading in chelakara election