നിശബ്ദ പ്രചാരണ ദിവസം സന്ദീപ് വാര്യരെ കുറിച്ചു പത്രപ്പരസ്യം നല്‍കിയത് തെറ്റിപ്പോയെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം എന്‍.എന്‍. കൃഷ്ണദാസ്. പരസ്യം നല്‍കിയതുകൊണ്ടുമാത്രം ജയിക്കാനാവില്ല. പരസ്യം പ്രതീക്ഷിച്ച പ്രയോജനം ഉണ്ടാക്കിയില്ലെന്നും കൃഷ്ണദാസ് മനോരമ ന്യൂസിനോട് പറഞ്ഞു.
സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയതോടെ ആ പാര്‍ട്ടിയുടെ മതേതര മുഖം നഷ്ടമാകുമെന്നതു ചില വ്യക്തികളുടെ മാത്രം അഭിപ്രായമാണ്. പെട്ടി വലിച്ചെറിഞ്ഞു ജനകീയ വിഷയങ്ങളില്‍ പ്രചാരണം കേന്ദ്രീകരിക്കണെമന്ന തന്റെ ആഹ്വാനം പാര്‍ട്ടി ഏറ്റെടുത്തു തന്ത്രങ്ങള്‍ മാറ്റിയെന്നും കൃഷ്ണദാസ് വ്യക്തമാക്കി.