പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി നഗരസഭയില്‍ അംഗങ്ങളുടെ കയ്യാങ്കളിയും പോര്‍വിളിയും. പാലക്കാട്ടെ ബിജെപി വോട്ടുകള്‍ എവിടെപ്പോയെന്ന് സിപിഎം അംഗങ്ങള്‍ ചോദ്യമുയര്‍ത്തിയതാണ് പ്രകോപനത്തിന് കാരണം. ഇതോടെ ഇത് ചോദിക്കാന്‍ സിപിഎമ്മിന് എന്തവകാശമെന്ന് ബിജെപി അംഗങ്ങള്‍ തിരിച്ചടിച്ചു. തുടര്‍ന്ന് കയ്യാങ്കളിയിലേക്ക് നീങ്ങി. കോണ്‍ഗ്രസ് കൗണ്‍സിലര്‍ തന്നെ കയ്യേറ്റം ചെയ്തുവെന്നായിരുന്നു ബിജെപിയുടെ എന്‍. ശിവരാജന് ആരോപണം ഉയര്‍ത്തിയത്.
ENGLISH SUMMARY:
Clash among members in the Palakkad municipality over the by-election results. The provocation arose when CPM members questioned bjp vote leak.