palakkad-bjp-rahul-3

പാലക്കാട്ടെ തോൽവിയിൽ അച്ചടക്ക നടപടിയുണ്ടായാൽ രാജിവയ്ക്കുമെന്ന് ആവർത്തിച്ച് നഗരസഭയിലെ ബി.ജെ.പി കൗൺസിലർമാർ. അനുനയ നീക്കത്തിന് വിളിച്ച സംസ്ഥാന ഭാരവാഹികളോടാണ് കൗൺസിലർമാർ വീണ്ടും നിലപാടറിയിച്ചത്. ഓപ്പറേഷന്‍ കമലയിലൂടെ ഒരു കൗണ്‍സിലറെപ്പോലും കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാലക്കാട്ടെ നിയുക്ത എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. നേതൃത്വവുമായി കലഹിച്ച് നില്‍ക്കുന്നവര്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ അനാഥരാവില്ലെന്ന പ്രതികരണവുമായി സന്ദീപ് വാരിയരും രംഗത്തെത്തി. 

 

സ്ഥാനാർഥിയോടുള്ള അതൃപ്തിയില്‍ തോൽവിയുണ്ടായത് നഗരസഭ ഭരണത്തിന്‍റെ പോരായ്മ കാരണമെന്ന് വരുത്തിത്തീർക്കാനാണ് ശ്രമമെന്നാണ് കൗൺസിലർമാരുടെ ആക്ഷേപം. കലഹിച്ച് നില്‍ക്കുന്ന കൗൺസിലർമാർ പിന്തുണ പിൻവലിച്ചാൽ ബി.ജെ.പിക്ക് പാലക്കാട് നഗരസഭ ഭരണം നഷ്ടമാവും. ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നഗരസഭ കൂടി നഷ്ടപ്പെട്ടാൽ കടുത്ത പ്രതിസന്ധിയാവുമെന്നതാണ് അച്ചടക്ക നടപടിയില്‍ നിന്നും സംസ്ഥാന നേതൃത്വത്തെ മാറ്റിച്ചിന്തിപ്പിക്കുന്നത്. ബി.ജെ.പിയുടെ ഏതെങ്കിലും കൗൺസിലർമാരെ ഓപ്പറേഷൻ കമലയിലൂടെ കോൺഗ്രസിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ലെന്ന് പാലക്കാട് നിയുക്ത എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. Also Read: കെ.സുരേന്ദ്രനെ മാറ്റില്ല; നിയമസഭാ തിരഞ്ഞെടുപ്പ് വരെ തുടരും: പ്രകാശ് ജാവഡേക്കർ...

കലഹിച്ച് നില്‍ക്കുന്നവരില്‍ പലരും അടുത്തിടെ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാരിയരുമായി ചര്‍ച്ച നടത്തി. കൂറുമാറ്റം ഉള്‍പ്പെടെയുള്ള പ്രതിസന്ധി കണക്കിലെടുത്ത് തിടുക്കത്തില്‍ കൗണ്‍സിലര്‍മാര്‍ രാജിയിലേക്കെത്തില്ല. ആരുവന്നാലും കൂടെക്കൂട്ടുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സന്ദീപ് വാരിയരും പ്രതികരിച്ചു. 

Google News Logo Follow Us on Google News

ENGLISH SUMMARY:

Palakkad muncipality BJP councilorer's threaten to resign