പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ചുമതല നല്‍കാതെ അവഗണിച്ചെന്ന വിമര്‍ശനവുമായി ചാണ്ടി ഉമ്മന്‍ എം.എല്‍.എ. തന്റെ ജ്യേഷ്ഠ സഹോദരനായ ചാണ്ടി ഉമ്മനുമായി ഭിന്നതയില്ലെന്നും അദ്ദേഹം പാലക്കാട്ടെ പ്രചരണത്തില്‍ സജീവമായിരുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ചാണ്ടി ഉമ്മനുമായി സംസാരിച്ച് എന്താണ് സംഭവിച്ചതെന്ന കാര്യം പരിശോധിക്കുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. കെ.പി.സി.സി നിയോഗിച്ച മുതിര്‍ന്ന നേതാക്കള്‍ക്കാണ് പ്രചാരണ ചുമതല നല്‍കിയിരുന്നതെന്ന് വി.കെ.ശ്രീകണ്ഠന്‍ എം.പി പ്രതികരിച്ചു.
Read Also: പാലക്കാട് ഉപതിരഞ്ഞെടുപ്പ്: തനിക്ക് ചുമതലയൊന്നും തന്നില്ല; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണസമയത്തും ജയത്തിന് ശേഷവും ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ഥനയ്ക്കെത്തിയപ്പോള്‍ ചാണ്ടി ഉമ്മന്റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. മറ്റ് തിരക്കുകളുടെ ഭാഗമെന്ന് നേതാക്കള്‍ പറഞ്ഞൊഴിയുന്നതിനിടയിലാണ് ചാണ്ടി ഉമ്മന്റെ പരസ്യവിമര്‍ശനം. ചാണ്ടി ഉമ്മന് പരാതിയുണ്ടെങ്കില്‍ പരിശോധിക്കണമെന്ന നിലപാടാണ് കോണ്‍ഗ്രസില്‍ ഭൂരിഭാഗം നേതാക്കള്‍ക്കുമുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുളപൊട്ടുന്ന നേതാക്കള്‍ക്കിടയിലെ ഭിന്നതയില്‍ യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍. പാലക്കാട്ട് തനിക്ക് ചുമതലയൊന്നും തന്നില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. തനിക്കൊഴിച്ച് എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നു. കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ രംഗത്തെത്തിരുന്നു. പാലക്കാട്ട് തനിക്ക് ചുമതലയൊന്നും തന്നില്ലെന്നായിരുന്നു പരാതി. തനിക്കൊഴിച്ച് എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നു. കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ചാണ്ടി ഉമ്മന്റെ വിമര്‍ശനത്തെ തള്ളി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്തെത്തി. ചാണ്ടി മലര്‍ന്നു കിടന്നു തുപ്പരുത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാം. അത് പരസ്യമായി പറഞ്ഞ് ചെറുതാകരുത്.
പാര്‍ട്ടിക്കുള്ളില്‍ യോജിച്ചുപോകുകയാണ് വേണ്ടത്. പ്രശ്നങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയാകാതെ പരിഹരിക്കുന്നതാണ് പക്വതയെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.