ak-saseendran

വനനിയമഭേദഗതിയില്‍ കേരള കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി എ.കെ.ശശീന്ദ്രന്‍ . വസ്തുതകള്‍ പരിശോധിക്കാതെയാണ് കേരള കോണ്‍ഗ്രസ് വിവാദം സൃഷ്ടിക്കുന്നകെന്ന് വനം മന്ത്രി പറഞ്ഞു. അതേസമയം ഭേദഗതിക്കെതിരെയുള്ള നിലപാടറിയിക്കാന്‍ കേരള കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. സര്‍ക്കാര്‍ വിഷയം ചര്‍ച്ചചെയ്ത് പരിഹരം കണ്ടെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. 

 

വനനിയമ ഭേദഗതിക്കെതിരെ മലയോരത്താകെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കേരള കോണ്‍ഗ്രസ് വന നിയമഭേദഗതിയ കുറിച്ച് മുന്നണിയിലും മന്ത്രിസഭയിലും എന്ത് അഭിപ്രായമാണ് പറഞ്ഞതെന്ന ചോദ്യമുയര്‍ന്നത്. മലയോരത്തെ ജനങ്ങള്‍, ചില കര്‍ഷക സംഘടനകള്‍ എന്നിവരും പിറകെ മതമേലധ്യക്ഷന്‍മാകും നിയമ ഭേദഗതിക്കെതിരെ ശക്തമായി പ്രതികരിച്ചു. ഇതോടെയാണ് വോട്ട് ബാങ്കിന്‍റെ അതൃപ്തി പരിഹരിക്കാന്‍   കേരള കോണ്‍ഗ്രസ് രംഗത്തെത്തിയത്. പാര്‍ലമെന്‍ററി പാര്‍ട്ടി അംഗങ്ങള്‍   മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അഭിപ്രായം അറിയിക്കും. വസ്തുതകള്‍ പരിശോധിക്കാതെയാണ് കേരള കോണ്‍ഗ്രസിന്‍റെ പ്രതികരണമെന്നും പാര്‍ട്ടി ഇക്കാര്യത്തില്‍ വേണ്ട ചര്‍ച്ച നടത്തിയിട്ടുണ്ടാവില്ലെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞത് വിമര്‍ശനത്തെക്കാളേറെ പരിഹാസം കൂടി ധ്വനിപ്പിക്കുന്നതായി. മന്ത്രിസഭയില്‍ നിയമഭേദഗതിയെ സംബന്ധിച്ച് എതിരഭിപ്രായം പറയാത്ത റോഷി അഗസ്റ്റിനെ കേരളാ കോണ്‍ഗ്രസ് തള്ളുകയാണോ എന്നും വനം മന്ത്രി ചോദിച്ചു 

വിഷയത്തിന്‍റെ രാഷ്ട്രീയ പ്രാധാന്യം കണത്തിലെടുത്ത് മയപ്പെടുത്തുന്ന നിലപാടാണ്  സിപിഎം സംസ്ഥാന സെക്രട്ടറി എ.വി .ഗോവിന്ദന്‍ സ്വീകരിച്ചത് .  കേരളാ കോണ്‍ഗ്രസ് എല്‍.ഡി.എഫില്‍ നിന്ന് അകലുകയും യു.ഡി.എഫിനോട് അടുക്കുകയുമാണോ എന്ന ചര്‍ച്ച നടക്കുന്നതിനിടെയാണ് വന നിയമം സംബന്ധിച്ച വിവാദങ്ങള്‍. 

ENGLISH SUMMARY:

Minister A. K. Saseendran criticized the Kerala Congress on the Forest Act Amendment