അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത് (എബിവിപി) സംസ്ഥാന പ്രസിഡന്‍റായി ഡോ. വൈശാഖ് സദാശിവനെയും സംസ്ഥാന സെക്രട്ടറിയായി ഇ.യു ഈശ്വര പ്രസാദിനെയും തിരഞ്ഞെടുത്തു. ജനുവരി 3,4,5 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റെടുക്കും. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയാണ് വൈശാഖ് സദാശിവന്‍. എറണാകുളം കാലടി സ്വദേശിയാണ് ഇ.യു ഈശ്വരപ്രസാദ്.