സനാതനധര്‍മ്മം അശ്ലീലമാണെന്ന പ്രസ്താവന എം.വി.ഗോവിന്ദന്‍ തിരുത്തണമെന്ന് ബിജെപി. അപമാനിക്കുന്ന പ്രസ്താവനയ്ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. മറ്റേതെങ്കിലും വിശ്വാസത്തെ അപമാനിക്കാനുള്ള ധൈര്യം സിപിഎമ്മിനുണ്ടോയെന്നും ചോദ്യം. ബഹുസ്വരസമൂഹത്തില്‍ ഒരു കൂട്ടരെ എല്ലാകാലത്തും പഠിപ്പിക്കാന്‍ മുതിരുന്നത് ശരിയല്ല. അമ്പലത്തിനുള്ളില്‍ ഷര്‍ട്ട് ഇടണോ വേണ്ടയോ എന്ന് വിശ്വാസികള്‍ തീരുമാനിക്കും. ഇതാണോ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും കെ.സുരേന്ദ്രന്‍ പരിഹാസിച്ചു.
സനാതന ധർമ്മം അശ്ലീലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത് അദ്ദേഹത്തിന്റെ അജ്ഞത കാരണമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും സിപിഎമ്മും സനാതന ധർമ്മത്തെ സംഘപരിവാറിന് കൊടുക്കുകയാണ്. സനാതനധർമ്മമെന്നത് സംഘപരിവാറിന്‍റെ കീഴിൽ കൊണ്ട് കെട്ടാനുള്ള ഗൂഢ നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സനാതനധർമം മനുസ്മൃതിയാണ്, ആ വാക്ക് തന്നെ ഇപ്പോൾ അശ്ലീലമാണെന്ന് എം. വി ഗോവിന്ദൻ പറഞ്ഞു. കോട്ടയം ജില്ലാ സമ്മേളനത്തിലാണ് വിവാദ പരാമർശം. ഈ ഭരണഘടനാ വേണ്ട എന്നാണ് രാജ്യം ഭരിക്കുന്നവർ വാദിക്കുന്നത്. മനുസ്മൃതിയിലും ചാതുർവർണത്തിലും അധിഷ്ഠിതമായ ഭരണഘടനാ ആണ് ഇവർക്ക് ആവശ്യം, സനാതന ധർമം പദം ഉപയോഗിക്കുന്നത് കൃത്യമായ അർഥം അറിയാതെയാണ്, ചാതുർവർണത്തിന്റെ പതിപ്പാണ് സനാതന ധർമമെന്നും അദ്ദേഹം പറഞ്ഞു.