pv-anwar-052
  • യുഡിഎഫ് നല്‍കിയ പിന്തുണ തിരിച്ചു നല്‍കുമെന്ന് പി.വി.അന്‍വര്‍
  • 'തന്‍റെ അറസ്റ്റില്‍ മാനുഷികമായിട്ടാണ് യുഡിഫ് നേതാക്കള്‍ പെരുമാറിയത് '
  • ‘വനനിയമഭേദഗതി നിലവില്‍വന്നാല്‍ വനം ഉദ്യോഗ്സ്ഥര്‍ ഗുണ്ടകളായി മാറും’

തന്നെ മുന്നണിയിലെടുക്കുന്നത് തീരുമാനിക്കേണ്ടത് യുഡിഎഫ് നേതൃത്വമെന്ന് പി.വി.അന്‍വര്‍. താനുയര്‍ത്തിയ വിഷയങ്ങളുമായി യുഡിഎഫിന് പിന്നില്‍ അണിചേരും. തന്‍റെ അറസ്റ്റില്‍ മാനുഷികമായിട്ടാണ് യുഡിഎഫ് നേതാക്കള്‍ പെരുമാറിയതെന്നും തനിക്ക് നല്‍കിയ പിന്തുണ തിരിച്ചുനല്‍കുമെന്നും പി.വി.അന്‍വര്‍ പറഞ്ഞു. 

 

വനനിയമഭേദഗതി നിലവില്‍വന്നാല്‍ വനം ഉദ്യോഗസ്ഥര്‍ ഗുണ്ടകളായി മാറുമെന്ന് പി.വി.അന്‍വര്‍ പറഞ്ഞു. കാർബൺ പുറന്തള്ളുന്നതു കുറവുള്ള രാജ്യങ്ങളില്‍ കോടിക്കണക്കിന് ഫണ്ട് വരുന്നുണ്ട്. ഈ കാര്‍ബണ്‍ ഫണ്ട് അടിച്ചുമാറ്റാനാണ് ഉദ്യോഗസ്ഥര്‍ വനവിസ്തൃതി കൂട്ടുന്നത്. ഐഎഫ്എസ്സുകാരുടെ സുഖവാസകേന്ദ്രമാണ് വനമെന്നും മദ്യസല്‍ക്കാരം ഉള്‍പ്പെടെ നടത്തി ഉദ്യോഗസ്ഥര്‍  വനത്തിനുള്ളില്‍ അഴിഞ്ഞാടുന്നുവെന്നും പി.വി.അന്‍വര്‍ ആരോപിച്ചു. 

ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന വന്യമ‍ൃഗങ്ങളെ നിയന്ത്രിക്കണം. ആനയും പന്നിയും പെറ്റുപെരുകിയതുകൊണ്ട് ആവാസവ്യവസ്ഥയ്ക്ക് എന്ത് ഗുണമാണുള്ളത്. എന്തു പറഞ്ഞാലും ആവാസവ്യവസ്ഥയെക്കുറിച്ച് പറയുന്നവര്‍ ഇതിന് ഉത്തരം പറയണം. വികസിത രാജ്യങ്ങള്‍ വന്യമൃഗങ്ങള്‍ പെരുകുന്നത് നിയന്ത്രിക്കാന്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍  നടപടിയെടുക്കുന്നുണ്ടെന്നും  അന്‍വര്‍ പറഞ്ഞു.

ENGLISH SUMMARY:

PV Anwar says it is up to the UDF leadership to decide whether to include him in the front.