elephant-malappuram

മലപ്പുറം പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആനയിടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആന തുമ്പിക്കൈകൊണ്ട് ഒരാളെ തൂക്കിയെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ അയാളെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിക്കിലും തിരക്കിലുംപെട്ട് 17പേര്‍ക്കും പരുക്കേറ്റു. ഇവരെ തിരൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 2.15നായിരുന്നു അപകടം. ആനയെ തളച്ചു. 

ENGLISH SUMMARY:

Elephant attack in Malappuram durig Puthiangadi Nercha