cpm-alp-cm

ആലപ്പുഴയിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ നഷ്ടമായ  വോട്ട് തിരിച്ചു പിടിക്കാനുള്ള നടപടികൾക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം. വോട്ടു ചോർച്ചയുണ്ടായ സ്ഥലങ്ങളിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ സാന്നിധ്യത്തിൽ പ്രത്യേകം യോഗം ചേരും. SNDP യോഗം അടക്കമുള്ള സാമുദായിക സംഘടനകളുമായി ആരോഗ്യകരമായ ബന്ധം സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി. CPIയ്ക്കും,NCP യ്ക്കും എതിരെയുണ്ടായ വിമർശനത്തിൽ ഇടതു മുന്നണിയിലെ കക്ഷികളായതിനാൽ സ്വന്തമെന്ന പോലെ ചേർത്തു പിടിക്കണമെന്നായിരുന്നു പിണറായിയുടെ മറുപടി.

 

ഹരിപ്പാട് നടക്കുന്ന cpm ആലപ്പുഴ ജില്ലാ സമ്മേളനത്തിലെ ചർച്ചകൾക്കും വിമർശനങ്ങൾക്കും രണ്ടു മണിക്കൂറോളം സമയം എടുത്താണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. അമ്പലപ്പുഴ ഹരിപ്പാട് , കായംകുളം തുടങ്ങിയ സ്ഥലങ്ങളിൽ ഉണ്ടായ വോട്ടു ചോർച്ചയുടെ കാരണങ്ങൾ കണ്ടെത്തി തിരുത്തുന്നതിന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ സാന്നിധ്യത്തിൽ പ്രത്യേക ഏരിയ കമ്മിറ്റി യോഗം ചേരും . സാമുദായിക സംഘടനകൾ കേരളത്തിലെ യാഥാർത്ഥ്യമാണെന്ന് വിശദീകരിച്ച മുഖ്യമന്ത്രി SNDP യോഗം അടക്കമുള്ള സാമുദായിക സംഘടനകളുമായി ആരോഗ്യകരമായ ബന്ധം സൂക്ഷിക്കണമെന്ന് മ നിർദേശിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കതിരെ വ്യക്തിപരമായ പരാതി ഉണ്ടെങ്കിൽ നൽകിയാൽ പരിശോധിക്കുമെന്നായിരുന്നു പൊലിസിനെതിരെ ഉയർന്ന വിമർശനങ്ങൾക്കുള്ള മുഖ്യമന്ത്രിയു മറുപടി CPM കാർക്ക് പൊലിസ് സ്റ്റേഷനിൽ പ്രത്യേക പ്രിവിലേജ് നൽകാൻ നിർദേശിച്ചിട്ടില്ല. സർക്കാർ ജീവനക്കാരുടെ സ്ഥലം മാറ്റത്തിന്  നടപടിക്രമങ്ങൾ ഉണ്ടെന്നുംപാർട്ടി നിർദ്ദേശമോ കത്തോ അല്ല അതിൻ്റെ മാനദണ്ഡം എന്നും പറഞ്ഞു

ആലപ്പുഴയിലെ CPM സമ്മേളന ചർച്ചകളിൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി വ്യക്തി വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവായതിൽ പ്രതിനിധികളെ അഭിനന്ദിച്ചു. കുട്ടനാട് എംഎൽ എയെക്കുറിച്ച് വ്യക്തി പരമായ അധിക്ഷേപങ്ങൾ പാടില്ലെന്ന് ഒരു നേതാവ് പ്രസംഗത്തിൽ അധിക്ഷേപ വാക്ക് ഉപയോഗിച്ചപ്പോൾ തിരുത്തിക്കൊണ്ട് പിണറായി ഓർമിപ്പിച്ചു.CPM ചിഹ്നത്തിൽ വോട്ടു ചെയ്യാൻ ആഗ്രഹമുണ്ടാകുമെങ്കിലും മുന്നണി സംവിധാനത്തിൻ എപ്പോഴും അതിന് കഴിയില്ലെന്നായിരുന്നു കുട്ടനാട് സീറ്റ് സി പി എം ഏറ്റെടുക്കണമെ അവശ്യത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ മറുപടി. CPI യും NCP യും മുന്നണിയിലെ കക്ഷികളായതിനാ കുറവുകളുണ്ടെങ്കിലും സ്വന്തമെന്ന പോലെ ചേർത്തു നിർത്തണമെന്നും  നിർദേശിച്ചു. കുട്ടനാടിന് പ്രത്യേക ശ്രദ്ധ നൽകുമെന്നും പദ്ധതി നടത്തിപ്പിന്മേൽനോട്ട സമിതി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.ആലപ്പുഴ യിൽ SNDP യുടെ കുറച്ച് വോട്ട് ബി ജെ പിയും മുസ്ലിം വോട്ടിൽ ഒരു വിഭാഗം ജമാ അത്തെ ഇസ്ലാമിയും SDPI യും കൊണ്ടു പോയെന്ന് ജില്ലാ സെക്രട്ടറി R നാസർ പറഞ്ഞു.

കയർ മേഖലയിലെ  പ്രതിസന്ധി പരിഹരിക്കാൻ ഇടപെടാത്തതിൽ മന്ത്രി പി.രാജീവിനെതിരെ ചർച്ചയിൽ വിമർശനം ഉയർന്നു. ആർ നാസർ തന്നെ വീണ്ടും ജില്ലാ സെക്രട്ടറിയായി തുടരുമെന്നാണ് സൂചന. പ്രായപരിധി നിബന്ധന പ്രകാരം ഏതാനും പേർ ഒഴിവാകും. ഇന്ന് ച്ച കഴിഞ്ഞ് പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ENGLISH SUMMARY:

Chief Minister's instructions to take steps to regain lost votes in Lok Sabha elections in Alappuzha. A special meeting will be held in the presence of state secretary MV Govindan in the places where votes were leaked.