kpcc-03

കെപിസിസി നേതൃത്വത്തെ മെരുക്കാന്‍ പരിഹാര ഫോര്‍മുല ഒരുങ്ങുന്നു. ഉന്നതാധികാര സമിതിക്ക് രൂപം നല്‍കാന്‍ ഹൈക്കമാന്‍ഡ്. വണ്‍മാന്‍ഷോ അനുവദിക്കില്ല. കൂട്ടുത്തരവാദിത്തം ഉറപ്പാക്കും. രാഷ്ട്രീയകാര്യ സമിതിയുടെ ഇടവേളകളില്‍ ഉന്നതാധികാരസമിതി ചര്‍ച്ചചെയ്യും. 

 

അതേസമയം, കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് അഞ്ചു പേരുകള്‍ സജീവ പരിഗണനയില്‍. കൊടിക്കുന്നില്‍ സുരേഷ്, സണ്ണി ജോസഫ്, ആന്‍റോ ആന്‍റണി, അടൂര്‍ പ്രകാശ്, റോജി എം.ജോണ്‍ എന്നിവര്‍ പട്ടികയില്‍. നേതൃമാറ്റം സംബന്ധിച്ച് ദീപ ദാസ് മുന്‍ഷി ഇൗയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും

നേതൃമാറ്റ ചര്‍ച്ചകളിലെ അമര്‍ഷം നേരിട്ടറിയിക്കാന്‍ കെ.സുധാകരന്‍. കെ.സി.വേണുഗോപാലുമായി കെ.സുധാകരന്‍ കൂടിക്കാഴ്ച നടത്തും. തന്നെ ഇരുട്ടില്‍ നിര്‍ത്തി ചര്‍ച്ചകള്‍ നടത്തുന്നുവെന്ന് അറിയിക്കും.

ENGLISH SUMMARY:

A solution formula is being developed to strengthen the KPCC leadership. The high command plans to form a high-level authority committee. A one-man show will not be allowed, ensuring collective responsibility. The high-level authority committee will discuss matters during the intervals of the Political Affairs Committee meetings.