വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിർണായക ശക്തിയാകുന്ന നിലയിൽ അംഗങ്ങളുണ്ടാകും. മുന്നിൽനിന്ന് നയിക്കുമോ എന്ന് ചോദ്യത്തിന് അങ്ങനെയൊരു സ്ഥാനം തന്നിട്ടില്ലെന്നും അത് ആഗ്രഹിക്കുന്നില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തിരുവനന്തപുരത്ത് മനോരമ ന്യൂസ് ന്യൂസ് മേക്കർ സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു സുരേഷ് ഗോപി.
പൂരം വിവാദത്തിൽ ആരെയും വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള പോലീസിലെ ലൊട്ടുലൊടുക്കിനെ കൊണ്ട് അന്വേഷിച്ചിട്ട് കാര്യമില്ലെന്നും സിബിഐ തന്നെ വരണമെന്നും ഒറ്റത്തന്ത പരാമർശം സിബിഐയെ കൊണ്ടുവരാൻ സർക്കാറിനെ പ്രകോപിപ്പിക്കാനായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ തൃശൂർ കലക്ടർ അഹങ്കാരത്തോടെയാണ് പെരുമാറിയതെന്നും സുരേഷ് ഗോപി പറഞ്ഞു.