നാലിടത്ത് വനിതാ ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് കെ.സുരേന്ദ്രന്‍. കാസർകോട് എം.എൽ.അശ്വിനി, മലപ്പുറത്ത് ദീപ പുഴയ്ക്കൽ, കൊല്ലത്ത് രാജി സുബ്രഹ്മണ്യൻ, തൃശൂർ നോർത്തില്‍ നിവേദിത സുബ്രഹ്മണ്യം എന്നിവരാണ് അധ്യക്ഷസ്ഥാനത്ത്.
തൃശൂർ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിൽ ക്രൈസ്തവവിഭാഗത്തില്‍ നിന്നാണ് ജില്ലാ പ്രസിഡന്‍റുമാര്‍ . തൃശൂർ സിറ്റി പ്രസിഡന്റായി ജസ്റ്റിൻ ജേക്കബിനെ പ്രഖ്യാപിച്ചു. ബി.ജെ.പിയില്‍ സ്ത്രീപ്രാതിനിധ്യം കൂടിയെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. 269 മണ്ഡലം പ്രസിഡന്റുമാരില്‍ 34 പേര്‍ വനിതകളാണ്. വേറെ ഏത് പാര്‍ട്ടിയിലുണ്ട് ഇങ്ങനെയന്നും സുരേന്ദ്രന്‍ ചോദിച്ചു
ബി.ജെ.പി. പാലക്കാട് ഈസ്റ്റ് അധ്യക്ഷനായി പ്രശാന്ത് ശിവനെ പ്രഖ്യാപിച്ചു. എതിര്‍പ്പുന്നയിച്ചവര്‍ ആര്‍എസ്എസ് ഇടപെടലില്‍ വഴങ്ങി.പ്രശാന്തിന് ജില്ലാ കമ്മിറ്റി ഓഫിസില്‍ സ്വീകരണം നല്‍കി.
പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍ അറിയിച്ചു. പ്രശാന്ത് ശിവനെ ജില്ലാ അധ്യക്ഷനാക്കാനുള്ള പാര്‍ട്ടിത്തീരുമാനത്തില്‍ പ്രതിഷേധമില്ലെന്ന് നിര്‍വാഹകസമിതി അംഗം എന്‍.ശിവരാജനും പറഞ്ഞു. ആര്‍എസ്എസ് നേതൃത്വം ഇടപെട്ടതോടെയാണ് പ്രശ്നപരിഹാരമെന്നാണ് സൂചന. എന്‍.ശിവരാജനെ പ്രശാന്ത് ശിവന്‍ വീട്ടില്‍പോയി കണ്ടു.