പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയറിനെ കെപിസിസി വക്താവായി നിയമിച്ചു. സന്ദീപിനെ കെപിസിസി ജനറൽ സെക്രട്ടറിയായി നിയമിക്കാൻ നേതൃത്വത്തിനിടയിൽ നേരത്തെ ധാരണയായിരുന്നു.
എന്നാൽ, മറ്റു പേരുകളുടെ കാര്യത്തിൽ ധാരണയാകാത്തതിനെ തുടർന്ന് പുനഃസംഘടന നീളുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. പാലക്കാട് ബിജെപിയിൽ ഉൾപ്പെടെ പ്രശ്നങ്ങൾ ഉരുണ്ടുകൂടുന്നതിനിടെ പുതിയ നിയമനത്തിലൂടെ ചാനൽ ചർച്ചകളിൽ അടക്കം സന്ദീപിനെ പരമാവധി പ്രയോജനപ്പെടുത്താനാണ് കോൺഗ്രസിന്റെ ലക്ഷ്യം.