എന്‍ഡിഎ വിടില്ലെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി നേരേ ചൊവ്വേയിൽ. കോട്ടയത്തെ നേതൃത്വ ക്യാംപിൽ ഉയർന്നത് സ്വാഭാവിക പ്രതികരണം മാത്രമാണ്. പ്രമേയം പാസാക്കിയിട്ടില്ല. തന്നെയോ പാർട്ടിയെയോ വെട്ടാൻ ആരെങ്കിലും ശ്രമിച്ചാൽ അവർക്ക് തന്നെയാണ് ദോഷമെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. ഇരുമുന്നണികളിൽനിന്നും ബിഡിജെഎസിന് ക്ഷണമുണ്ടെന്നും തുഷാർ പറഞ്ഞു.
ജാതി സെൻസസ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ഇക്കാര്യത്തിൽ ബിജെപി നിലപാടിനോട് യോജിപ്പില്ല. കേന്ദ്രസർക്കാർ ജാതി സെൻസസ് നടപ്പാക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും തുഷാർ നേരെ ചൊവ്വേയിൽ പറഞ്ഞു.