kala-raju

TOPICS COVERED

സിപിഎം വിടില്ലെന്ന് കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലരാജു. പാർട്ടിയുടെ വോട്ട് മാത്രം കൊണ്ടല്ല താൻ കൗൺസിലർ ആയത്.  വ്യക്തിപരമായി അറിയുന്നവർ തനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് തിരിച്ചു വീട്ടിൽ എത്തിയാൽ സിപിഎം അക്രമിക്കുമോ എന്ന് ഭയമുണ്ടെന്നും കലരാജു മനോരമ ന്യൂസിനോട് പറഞ്ഞു.

കൂത്താട്ടുകുളം തട്ടിക്കൊണ്ട് പോകലിനെ ജില്ലാ സമ്മേളനത്തിൽ അടക്കം പാർട്ടി ന്യായികരിച്ച പശ്ചാത്തലത്തിൽ കൂടിയാണ് കലരാജുവിന്റെ പ്രതികരണം. സിപിഎം വിടാൻ തീരുമാനിച്ചിട്ടില്ലെന്ന് കലരാജു മനോരമ ന്യൂസിനോട് പറഞ്ഞു. നേരത്തെ പാർട്ടി വിടുമെന്ന് പറഞ്ഞത് മാനസികമായി തളർന്നതിനാലാണെന്നും കലരാജു. 

ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം തിരികെ വീട്ടിലേക്ക് പോകാൻ പേടിയാണ്. തന്നെയും കുടുംബത്തെയും സിപിഎം ഇനിയും അക്രമിക്കുമെന്നും ഭയപ്പെടുന്നുണ്ട്. കൗൺസിലർ സ്ഥാനത്തു അഞ്ച് വർഷം പൂർത്തിയാക്കണമെന്നും കലരാജു പറഞ്ഞു. കലരാജു മാത്യു കുഴൽനാടന്റെ തടവറയിൽ ആണെന്ന സിപിഎം ആരോപണത്തിനും കലരാജു മറുപടി നൽകി.  UDF ലേക്കോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയിലേക്കോ മാറുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. പാർട്ടിയല്ല വ്യക്തികളാണ് വഞ്ചിച്ചതെന്നും കലരാജു പറഞ്ഞു.