കാലിക്കറ്റ് ഡിസോണ്‍ കലോല്‍സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ആംബുലന്‍സിനകത്ത് നിന്നുള്ള സെല്‍ഫി പങ്കുവച്ച് കെഎസ്യു പ്രവര്‍ത്തകര്‍. 'ആംബുലന്‍സ് യാത്ര... നോം സേഫാണ്'- എന്ന കാപ്ഷനോടെയാണ് കെഎസ്യു പ്രവര്‍ത്തകരിലൊരാള്‍ ചിത്രം പങ്കുവച്ചത്. വലിയ വിമര്‍ശനമാണ് ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. അടിയന്തര ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സംവിധാനം ദുരുപയോഗം ചെയ്തതിന്‍റെ ചിത്രമാണിതെന്നും കേസെടുക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ കുറിച്ചു. കെഎസ്യു പ്രവര്‍ത്തകര്‍ ആംബുലന്‍സ് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് എസ്എഫ്ഐയും രംഗത്തെത്തി. ആക്രമണം നടത്തിയ ശേഷം കെഎസ്യു പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ രക്ഷപെട്ടെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെഎസ്യു ജില്ലാ പ്രസിഡന്‍റടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് എസ്എഫ്ഐ– കെഎസ്യു സംഘര്‍ഷം ഉണ്ടായത്. പെണ്‍കുട്ടികളടക്കം ഇരുപതുപേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ രണ്ട എസ്എഫ്ഐ പ്രവര്‍ത്തകരുടെ നില ഗുരുതരമാണ്. കെഎസ്യു പ്രവര്‍ത്തകര്‍ സഞ്ചരിച്ച ആംബുലന്‍സ് പിന്തുടര്‍ന്നെത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്.ആംബുലന്‍സ് ആക്രമിച്ച നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
രാത്രി 11.45 ഓടെ സ്കിറ്റ് മല്‍സരത്തിന്‍റെ ഫലപ്രഖ്യാപനത്തെ ചൊല്ലി വേദി രണ്ടിലാണ് തര്‍ക്കം ആരംഭിച്ചത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ വിധികര്‍ത്താക്കളെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും മൈക്കില്‍ വെള്ളം കോരി ഒഴിച്ചുവെന്നും മല്‍സരാര്‍ഥികളെ കയ്യേറ്റം ചെയ്തെന്നുമാരോപിച്ചാണ് കെഎസ്യു പ്രവര്‍ത്തകരും കോര്‍ത്തത്. ഇരുകൂട്ടരെയും പൊലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കസേരകളും കമ്പിയും പൈപ്പും ഉപയോഗിച്ച് ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.