കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിൽ പിണറായി വിജയൻ മറുപടി പറയണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുമതി നൽകിയുള്ള മന്ത്രിസഭാ തീരുമാനത്തിനു പിന്നാലെയാണ് കെഎസ്‌യു രംഗത്തെത്തിയത്. കെഎസ്‌യു എല്ലാകാലത്തും വിദ്യാഭ്യാസ മേഖലയിലെ കാലോചിതമായ മാറ്റങ്ങളെയും കാഴ്ചപ്പാടുകളെയും സ്വാഗതം ചെയ്ത പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. Read More at: സ്വകാര്യ സര്‍വകാശാല ബില്ലിന് അംഗീകാരം; ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും
നിലവിൽ സ്വകാര്യ സർവകലാശാല കരട് ബില്ലിന് തിരക്കുപിടിച്ച അംഗീകാരം നൽകിയ തീരുമാനം ആശങ്കയോടെയാണ് നോക്കികാണുന്നത്.കേരളത്തിലെ വിദ്യാർത്ഥികൾ വിദേശത്തേക്ക് കുടിയേറുന്നത് വിദ്യാഭ്യാസ മേഖലയിലെ അമിത രാഷ്ട്രീയവത്കരണവും ഗുണനിലവാര തകർച്ചയും ഒപ്പം അതി രൂക്ഷമായ തൊഴിലില്ലായ്മയും കൊണ്ടാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ചൂണ്ടി കാട്ടി.ഇവയൊന്നും കണക്കിലെടുക്കാതെ സ്വകാര്യ സർവ്വകലാശാലകൾക്ക് അംഗീകാരം നൽകിയ സർക്കാർ നടപടി എന്ത് ഡീലിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം.
ഇടതുപക്ഷത്തിന്റെ നയവ്യതിയാനത്തിൽ കുറഞ്ഞ പക്ഷം പിണറായി വിജയൻ എസ് എഫ് ഐ യെ കൊണ്ട് ടി പി ശ്രീനിവാസനോട് മാപ്പ് പറയിപ്പിക്കാൻ എങ്കിലും തയ്യാറാവണമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് കൂട്ടിച്ചേർത്തു.
കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിൽ പിണറായി വിജയൻ മറുപടി പറയണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുമതി നൽകിയുള്ള മന്ത്രിസഭാ തീരുമാനത്തിനു പിന്നാലെയാണ് കെഎസ്‌യു രംഗത്തെത്തിയത്. കെഎസ്‌യു എല്ലാകാലത്തും വിദ്യാഭ്യാസ മേഖലയിലെ കാലോചിതമായ മാറ്റങ്ങളെയും കാഴ്ചപ്പാടുകളെയും സ്വാഗതം ചെയ്ത പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.