യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്തെ നേട്ടങ്ങള്‍ പറഞ്ഞ് ശശി തരൂരിന് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ മറുപടി. കേരളത്തില്‍ വ്യവസായം വളര്‍ത്തിയത് യു.ഡി.എഫ് സര്‍ക്കാരുകളാണ്. വ്യവസായരംഗത്ത് കേരളത്തില്‍ മാറ്റം തുടങ്ങിയത് 1991ലെന്നും മുന്‍ വ്യവസായമന്ത്രി പറഞ്ഞു.
സ്റ്റാര്‍ട്ടപ്പുകളുടെ മേനി പറയുന്നവര്‍ മുന്‍ സമരകാലങ്ങള്‍ കൂടി ഓര്‍ക്കമെന്നും കുഞ്ഞാലിക്കുട്ടി. ചില ഇടതുസര്‍ക്കാരുകളുടെ നയംതന്നെ ഇടിച്ചുപൊളിക്കല്‍ ആയിരുന്നു. യു.ഡി.എഫ് നേട്ടങ്ങള്‍ പറഞ്ഞ തരൂരിന്റെ കുറിപ്പ് മുഖവിലയ്ക്കെടുത്താല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടി.
അതേസമയം, കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ നിന്ന് മാറി നിന്നുവേണം ശശി തരൂര്‍ സ്വതന്ത്ര അഭിപ്രായം പറയാനെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍. തരൂര്‍ പറഞ്ഞത് അവാസ്തവമെന്നും, പ്രസ്താവനകൾ പാർട്ടി ഗൗരവമായി ചർച്ച ചെയ്യുമെന്നും എം.എം.ഹസ്സന്‍ പറഞ്ഞു.