സിപിഐ പിൻതുണ പ്രഖ്യാപിച്ചിട്ടും ആശവർക്കർമാരോട് അനുകമ്പയില്ലാതെ സമരത്തെ അവഗണിച്ച് സി.പി.എമ്മും സർക്കാരും. അര്‍ഹമായ ആനുകൂല്യത്തിനുവേണ്ടിയുള്ള സമരം രാഷ്ട്രീയപ്രേരിതമെന്നാണ് സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്. ഓണറേറിയം വര്‍ധിപ്പിക്കലും വിരമിക്കല്‍ ആനുകൂല്യം നല്‍കലും സാധ്യമല്ലെന്നാണ് സമരം പതിമൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോഴും സര്‍ക്കാര്‍ നിലപാട്.
എന്നാല്‍ ആശ വര്‍ക്കര്‍മാരുടെ സമരം മുഖ്യമന്ത്രി വിചാരിച്ചാല്‍ തീര്‍ക്കാമെന്ന് ചെന്നിത്തല പറഞ്ഞു. സിപിഐ ഇടപെട്ടാലൊന്നും പ്രശ്നപരിഹാരം ഉണ്ടാകില്ല. പഴയ സിപിഐക്ക് അതിനുള്ള ശക്തിയുണ്ടായിരുന്നു, ഇന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പിന്നാലെ ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥനയുമായി സി.ദിവാകരന്. മുതിര്‍ന്ന കമ്മ്യൂണിസ്റ്റുകാന് എന്ന നിലയില്‍ പിണറായിയോട് അഭ്യര്‍ഥിക്കുന്നു. സമരം ദേശീയ നിലവാരത്തിലേക്ക് പോയിയെന്നും എത്രയുംവേഗം ഒത്തുതീര്‍ക്കണം ദിവാകരന്. ഇടപെട്ടാല്‍ അഞ്ച് മിനുട്ടില്‍ സമരം തീരുമെന്നും അദ്ദേഹം പറഞ്ഞു.