കേഡർമാർക്ക് പാർട്ടി വിദ്യാഭ്യാസം കുറയുന്നതായി സി പി എമ്മിന്‍റെ സംഘടന റിപ്പോർട്ട്. പാർട്ടിയുടെ സംഘടനാപരമായ ദൗർബല്യങ്ങൾ പരിഹരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കുന്തോം കുടചക്രോം പ്രയോഗം നടത്തിയ സജി ചെറിയാനെയും പാർട്ടി പ്രവർത്തനത്തിൽ വീഴ്ച വരുത്തിയ ഇ പി ജയരാജനെയും പേര് എടുത്ത് വിമർശിക്കുന്നതാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അവതരിപ്പിച്ച സംഘടന റിപ്പോർട്ട്
എന്താണ് പാർട്ടി എന്നു കേഡർമാർ മനസിലാക്കണമെന്ന് പറഞ്ഞ എം വി ഗോവിന്ദൻ പാർട്ടി കേഡർമാർക്കിടെ തിരുത്തൽ നടക്കില്ലെന്ന് സംഘടന റിപ്പോർട്ടിൽ വ്യക്തമാക്കി. പാർട്ടിയുടെ സംഘടനപരമായ ദൗർബല്യങ്ങൾ പരിഹരിക്കണമെന്നും അത് തുടർഭരണത്തിന് അനിവാര്യമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഈ ന്യായീകരണം പാർട്ടി പോലും ഉൾകൊള്ളുന്നില്ല. സജി ചെറിയാൻ സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നാണ് റിപ്പോർട്ടിലെ നിർദ്ദേശം. പാർട്ടി പ്രവർത്തനങ്ങളിലടക്കം ഇ പി സജീവമാകാതെ ഇരുന്നതുകൊണ്ടാണ് LDF കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.പൊലീസിന്റെ പ്രവർത്തനത്തിൽ വീഴ്ചകൾ ഉണ്ടാവുന്നുണ്ട്. പി വി അൻവറിനെ പോലെയുള്ള സ്വതന്ത്രൻമാരെ പാർട്ടിയിൽ അടുപ്പിക്കുമ്പോൾ ശ്രദ്ധ വേണമെന്നും പാലക്കാട് സരിനെ ഉപയോഗിച്ചുള്ള രാഷ്ട്രീയ പരീക്ഷണം വിജയമാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.