cpm-kollam
  • സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും
  • എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി തുടർന്നേക്കും
  • അച്ചടക്ക ലംഘനം നടത്തിയവരെ ഒഴിവാക്കാൻ സാധ്യത

മൂന്നാം തവണയും ഭരണം എന്ന ചർച്ചകൾ സജീവമാക്കി കൊല്ലത്ത് നടക്കുന്ന  സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും.  എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി തുടർന്നേക്കും.75 വയസ്സ് പിന്നിട്ട വരെയും അനാരോഗ്യമുള്ളവരെയും സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കും. സംഘടനാപരമായ അച്ചടക്ക ലംഘനം നടത്തിയവരെയും ഒഴിവാക്കാൻ സാധ്യതയുണ്ട്.

Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      കരുനാഗപ്പള്ളിയിലെ വിഭാഗീയതയുടെ പേരിൽ സൂസൻ കോടിയെ സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയേക്കും.  15 ലേറെ പുതുമുഖങ്ങൾ സംസ്ഥാന സമിതിയിൽ എത്തുമെന്നാണ് കരുതുന്നത്. എറണാകുളം സമ്മേളനത്തിലെ പോലെ സംസ്ഥാന സെക്രട്ടറിയേറ്റിനെയും ഇന്നുതന്നെ നിശ്ചയിക്കണമോ എന്ന് രാവിലെ ചേരുന്ന  പൊളിറ്റ് ബ്യൂറോയോഗം തീരുമാനിക്കും. വൈകിട്ട് റെഡ് വോളണ്ടിയർ മാർച്ചോടെയാണ് സമാപനം. 

      അതേ സമയം കണ്ണൂരുകാർക്ക് എല്ലാം വീതം വച്ച് നൽകുന്നു എന്ന ആക്ഷേപത്തിന് മറുപടിയുമായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരെയെങ്കിലും പാർട്ടിയിലോ ഭരണത്തിലോ ഏതെങ്കിലും പദവിയിൽ നിശ്ചയിക്കുന്നത് പാർട്ടി കൂട്ടായി ആലോചിച്ച് ആണെന്നും ഒരു വ്യക്തി ഒറ്റയ്ക്കല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 

      cpm-report

      മെറിറ്റ് നോക്കാതെ കണ്ണൂരുകാർക്ക് എല്ലാം വീതം വെച്ച് നൽകുന്ന ആക്ഷേപത്തിലാണ് പൊതു ചർച്ചയ്ക്കുള്ള മറുപടിയിൽ എം വി ഗോവിന്ദൻ ആഞ്ഞടിച്ചത്. മുഖ്യമന്ത്രിക്കെതിരെ വരുന്ന ആക്രമണങ്ങളെ കൂട്ടായി  പ്രതിരോധിക്കുമെന്ന്  എം.വി. ഗോവിന്ദൻ പറഞ്ഞു. തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ ഉൾക്കൊണ്ട് തെറ്റ് തിരുത്തി മുന്നോട്ടുപോകുമെന്നും സംസ്ഥാന സെക്രട്ടറി സമ്മേളനത്തിൽ വ്യക്തമാക്കി.

      Video Player is loading.
      Current Time 0:00
      Duration 0:00
      Loaded: 0%
      Stream Type LIVE
      Remaining Time 0:00
       
      1x
      • Chapters
      • descriptions off, selected
      • captions off, selected
          ENGLISH SUMMARY:

          The CPI(M) state conference in Kollam, which sparked discussions on a possible third consecutive term for the Left Democratic Front (LDF), will conclude today. M.V. Govindan is expected to continue as the party's state secretary. The state committee will undergo significant restructuring, with members above 75 years of age and those with health issues being excluded. Additionally, those accused of organizational indiscipline may also be removed. Susan Kodi is likely to be dropped from the state committee due to factional disputes in Karunagappally. The new state committee is expected to include more than 15 fresh faces. A politburo meeting in the morning will decide whether to finalize the state secretariat appointments today, as was done in the Ernakulam conference. The event will conclude in the evening with a Red Volunteer march.