salam-sudhakaran

സൈബറിടത്തില്‍ വേട്ടയാടപ്പെടേണ്ട ആളല്ല ജി.സുധാകരനെന്ന് എച്ച്.സലാം എം.എല്‍.എ. കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്താല്‍ സുധാകരന്‍ കമ്യൂണിസ്റ്റ് അല്ലാതാകില്ലെന്നും സലാം ആലപ്പുഴയില്‍ പറഞ്ഞു

കെ.പി.സി.സി വേദിയിലെത്തിയതിന് ഇടതുസൈബര്‍ ഗ്രൂപ്പുകളില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനം രാഷ്ട്രീയ തന്തയില്ലായ്മയെന്ന് ജി.സുധാകരന്‍ പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു സലാം.  

Read Also: ‘രാഷ്ട്രീയ തന്തയില്ലായ്മയാണിത്’; ഇടതു സൈബര്‍ ഗ്രൂപ്പുകള്‍ക്കെതിരെ ജി.സുധാകരന്‍

പൊതുയോഗം വിളിച്ച് തനിക്കെതിരെ പറയാന്‍ ധൈര്യമുണ്ടോയെന്ന് ജി. സുധാകരന്‍ വിമര്‍ശകരെ വെല്ലുവിളിച്ചു. തന്നെ പിണറായി വിരുദ്ധനാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കൂട്ടര്‍ പാര്‍ട്ടി വിരുദ്ധരെന്നും പാര്‍ട്ടിയുടെ സൈന്യം പാര്‍ട്ടി അംഗങ്ങള്‍ മാത്രമെന്നും ജി.സുധാകരന്‍. കെ.പി.സി.സി പരിപാടിയില്‍ പങ്കെടുത്തതില്‍ ഒരു തെറ്റുമില്ല. മരിക്കുംവരെ കമ്യൂണിസ്റ്റ് ആയിരിക്കുമെന്നുകൂടി പ്രഖ്യാപിച്ച് എല്ലാ അഭ്യൂഹങ്ങളെയും കാറ്റില്‍പ്പറത്തുന്നു ജി.സുധാകരന്‍.

ENGLISH SUMMARY:

H salam support G sudhakaran