sfi-ksu

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതിൽ കെ.എസ്.യുവും പ്രതിരോധത്തിലായതോടെ, തിരിച്ചടിച്ച് എസ്.എഫ്.ഐ.  കേസിൽ ഉൾപ്പെട്ട KSU നേതാക്കളെ, പൂർവ വിദ്യാർഥികൾ മാത്രമായി ചിത്രീകരിച്ചെന്ന് സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ്.  കേസിൽ അറസ്റ്റിലായിരുന്ന യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജിനെ എസ്.എഫ്.ഐ പുറത്താക്കി. 

പിടിയിലായവർ KSU പ്രവർത്തകരാണെന്ന് ഉറപ്പുവന്നിട്ടും, അവരുടെ രാഷ്ട്രീയ പശ്ചാത്തലം മറച്ചു വച്ച്, അവരെ പൂർവ വിദ്യാർഥികളായി ചിത്രീകരിക്കാൻ ബോധപൂർവ ശ്രമം നടത്തിയെന്നാണ് SFI സംസ്ഥാന സെക്രട്ടറിയുടെ കുറ്റപ്പെടുത്തൽ.

മുഖ്യപ്രതികളായ KSU പ്രവർത്തകരുടെ ചിത്രം സഹിതമാണ് ആർഷോ FBയിൽ കുറിപ്പിട്ടത്. മാധ്യമങ്ങൾക്കും, പ്രതിപക്ഷ നേതാവിനും, മുൻ പ്രതിപക്ഷ നേതാവിനും അതിരൂക്ഷ വിമർശനം. SFIക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് എറണാകുളം ജില്ലാ സെക്രട്ടറി TR അർജുൻ. വിഷയത്തിൽ രാഷ്ട്രീയം കലർത്തേണ്ടെന്നും, ആരോപണ വിധേയരുടെ രാഷ്ട്രീയം പരിശോധിക്കുമെന്നുമാണ് KSU നിലപാട്

ENGLISH SUMMARY:

With KSU under pressure following the cannabis seizure at Kalamassery Polytechnic College hostel, SFI has hit back. State Secretary P.S. Sanjeev alleged that KSU leaders involved in the case were falsely portrayed as former students. Meanwhile, SFI expelled union general secretary Abhiraj, who was arrested in the case.