tr-raghunath-cpm-kottayam-district-secretary

TOPICS COVERED

ടി.ആര്‍.രഘുനാഥന്‍  സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയായ രഘുനാഥനെ സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. സെക്രട്ടറിയായിരുന്ന എ.വി.റസലിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 21നായിരുന്നു സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന റസലിന്റെ വിയോഗം. അര്‍ബുദബാധിതനായി ചികിത്സയിരിക്കെയായിരുന്നു അന്ത്യം. ഒരു മാസം മുന്‍പായിരുന്നു റസല്‍ പാര്‍ട്ടി സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

ENGLISH SUMMARY:

T.R. Raghunath has been appointed as the CPM Kottayam district secretary in a meeting chaired by state secretary M.V. Govindan. Raghunath, who was previously the CITU district secretary, was included in the CPM state committee. The position became vacant following the demise of former secretary A.V. Rasal on February 21.